തിരുവനന്തപുരം: സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് സെക്രട്ടേറിയറ്റിനെ ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Ads By Google

Subscribe Us:

നിലവില്‍ രണ്ടു വകുപ്പുകളിലാണ് സേവനാവകാശ നിയമം നടപ്പാക്കിയിട്ടുള്ളത്. സമ്പൂര്‍ണ കംപ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ ഓണ്‍ലൈന്‍ വഴി സേവനാവകാശനിയമം കൂടുതല്‍ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിന് മറ്റുനടപടികളും സ്വീകരിക്കും. സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

ഇതിന് ശേഷം ഓണ്‍ലൈന്‍വഴി സേവനാവകാശ നിയമം മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.