ന്യൂയോര്‍ക്ക്: മാസങ്ങളായി പ്രക്ഷോഭം തുടരുന്ന ലിബിയയിലേക്ക് ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയെ നിയമിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ലിബിയയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉപദേശം നല്‍കിയിരുന്ന ഇയാന്‍ മാര്‍ട്ടിന്‍ ആണ് ലിബിയയിലെ യുഎന്‍ പ്രത്യേക പ്രതിനിധി.

മാര്‍ട്ടിനെ ലിബിയന്‍ യു.എന്‍ പ്രതിനിധിയായി ലിബിയയിലേക്കയക്കുന്നതായി യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പ്രഖ്യാപിച്ചു.

ഗാസാ മുനമ്പിലെ സംഘര്‍ഷം അന്വേഷിക്കാന്‍ യുഎന്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ മേധാവിയായിരുന്നു ബ്രിട്ടീഷുകാരനായ മാര്‍ട്ടിന്‍ യുഎന്‍ സെക്രട്ടറി ജനറലിന്റെ നേപ്പാളിലെ പ്രതിനിധിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.