എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിയമസഭ മാര്‍ച്ച്
എഡിറ്റര്‍
Thursday 9th January 2014 12:45am

western-ghatt

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തെ സംബന്ധിച്ചുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും നിയമസഭ മാര്‍ച്ച് നടത്തി.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമാണ്, പരിരക്ഷണത്തിലുന്നിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് നടപ്പിലാക്കേണ്ടതെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.

ശുദ്ധ ജലവും ശുദ്ധ വായുവും നഷ്ടപ്പെടുന്ന മനുഷ്യനു വേണ്ടിയാണ് നമ്മള്‍ പോരാടുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമ ഘട്ടത്തില്‍ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ളതാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കവയിത്രി സുഗതകുമാരി പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയാണ് വേണ്ടതെന്ന് സി.പി.ഐ. എം.എല്‍.എ മുല്ലക്കര രത്‌നാകരന്‍ ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ സത്യങ്ങള്‍ നടപ്പാക്കുന്നതിന് എന്തു ത്യാഗവും സഹിക്കുമെന്ന് കോണ്‍ഗ്രസ്സ് എം.എല്‍.എമാരായ വി.ഡി. സതീശനും ടി.എന്‍ പ്രതാപനും പറഞ്ഞു.
.

Advertisement