കൊച്ചി: കോഴിക്കോട് ഇരട്ടസ്‌ഫോടനത്തില്‍ രഹസ്യ വിചാരണക്ക് കൊച്ചി എന്‍.ഐ.എ കോടതി അനുമതി നല്‍കി. കേസുമായി ബന്ധമില്ലാത്തവര്‍ കോടതിക്കു പുറത്തുപോകണമെന്ന് എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ ഉത്തരവിട്ടു. ആകെ ഏഴു പ്രതികളുള്ള കേസില്‍ തടയന്റവിട നസീറാണു മുഖ്യപ്രതി.

കേരളത്തില്‍ എന്‍.ഐ.എ അന്വേഷിക്കുന്ന അഞ്ചില്‍ നാലുകേസിലും നസീര്‍ പ്രതിയാണ്. തീവ്രവാദക്കേസില്‍ ആദ്യമായാണ് ഇയാള്‍ വിചാരണ നേരിടുന്നത്.