എഡിറ്റര്‍
എഡിറ്റര്‍
‘വിണ്ണൈതാണ്ടി വരുവായാ’ രണ്ടാം ഭാഗം വരുന്നു
എഡിറ്റര്‍
Saturday 24th November 2012 2:37pm

ഗൗതം മേനോന്റെ സൂപ്പര്‍ഹിറ്റ് ചിത്രം വിണ്ണൈതാണ്ടി വരുവായായ്ക്ക് രണ്ടാം ഭാഗം വരുന്നു. തമിഴില്‍ തൃഷയും സിമ്പുവും തകര്‍ത്തഭിനയിച്ച ചിത്രത്തിന് ഹിന്ദിയിലും റിമേക്ക് ഉണ്ടായിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നാണ് അറിയുന്നത്. പ്രധാന വേഷത്തില്‍ ആരൊക്കെയായിരിക്കുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Ads By Google

രണ്ട് കമിതാക്കളുടെ പ്രണയം, സന്തോഷം, വിരഹം, പിരിയല്‍ എന്നിവയാണ് ഗൗതം ചിത്രത്തിലൂടെ പറഞ്ഞത്. ഗൗതം മേനോന്റെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു വിണ്ണൈതാണ്ടി വരുവായ. ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.

ചിത്രത്തില്‍ ഒരു മലയാളി പെണ്‍കുട്ടിയായാണ് തൃഷ എത്തിയത്. ചിത്രത്തിന്റെ ഹിന്ദിപതിപ്പില്‍ പ്രതീക് ബബ്ബാറും ആമി ജാക്‌സണുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രം തമിഴിലുണ്ടാക്കിയ ചലനങ്ങള്‍ അഞ്ചാന അഞ്ചാനിയിലൂടെ ഹിന്ദിയില്‍ ആവര്‍ത്തിക്കാന്‍ ഗൗതമിന് ആയില്ല.

Advertisement