കോഴിക്കോട് : മുസ്‌ലീം ലീഗ് നേതാവ് പി.പി. മൊയ്തീന്‍ അടക്കമുള്ള രണ്ടാം മാറാട് കലാപത്തിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജീവപര്യന്തം തടവിന് വിധിച്ച 24 പ്രതികളാണ് കീഴടങ്ങിയിരിക്കുന്നത്.

Ads By Google

ഉച്ചക്ക് 2.30 ഓടെ വിചാരണക്കോടതിയിലെത്തിയായിരുന്നു ഇവരുടെ കീഴടങ്ങല്‍. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കകം വിചാരണക്കോടതയില്‍ കീഴടങ്ങണമെന്ന നിര്‍ദേശപ്രകാരമായിരുന്നു ഇവരുടെ കീഴടങ്ങല്‍.

മാറാട് രണ്ടാം കലാപക്കേസിലെ 76 പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതനുസരിച്ചാണ് 24 പേര്‍ക്കുകൂടി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.