കോഴിക്കോട്: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായിരുന്ന പ്രായപൂര്‍ത്തിയാകാത്ത നാല് പേരെ കോടതി വെറുതെവിട്ടു. മാറാട് കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ആര്‍.നാരായണ പിഷാരടിയുടേതാണ് വിധി. കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തെ ഇവര്‍ക്ക് നല്ലനടപ്പുള്‍പ്പെടെയുള്ള ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി ശിക്ഷ റദ്ദാക്കിയത്.

2010 ജൂണ്‍ 30നാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചത്.