ആലപ്പുഴ: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ദേവസ്വം ഓര്‍ഡിനന്‍സ് ജാതി വ്യവസ്ഥ പുന:സ്ഥാപിക്കുന്നതാണെന്ന് കേരളാ ദളിത് പിന്നോക്കമുന്നണി പ്രസിഡന്റ് വി.ദിനകരന്‍ ആരോപിച്ചു. ഇന്നലെ ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

പുതിയ ഓര്‍ഡിനന്‍സിനെതിരെ ക്ഷേത്രപ്രവേശന വിളംബര ദിവസമായ നവംബര്‍ 12ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഉപവാസമിരുന്ന് രണ്ടാം ക്ഷേത്രപ്രവേശന സമരം ആരംഭിക്കുമെന്നും ദിനകരന്‍ വ്യക്തമാക്കി.

പുതിയ ഓര്‍ഡിനന്‍സ് യു.ഡി.എഫിന്റെ അടിത്തറ ഇളക്കുന്നതാണെന്നും അടിസ്ഥാന വിഭാഗങ്ങള്‍ ഒന്നടങ്കം മുന്നണിയില്‍ നിന്നും വിടപറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിട്ടിക ജാതി-പട്ടിക വര്‍ഗ ദുര്‍ബല വിഭാഗങ്ങളെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയാണ് പുതിയ ഓര്‍ഡിനന്‍സെന്നും ഇത് ദേശീയ താത്പര്യത്തിനെതിരാണെന്നും ദിനകരന്‍ പറഞ്ഞു.