ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
വീണ്ടും ബി.ജെ.പിയ്ക്ക് തിരിച്ചടി; രണ്ടാമത്തെ സ്വതന്ത്രനും കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാംപില്‍
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 8:14pm

ബംഗലൂരു: ബി.ജെ.പി ക്യാംപിലേക്ക് പോയിരുന്ന ഒരു സ്വതന്ത്ര എം.എല്‍.എ കൂടി കോണ്‍ഗ്രസ് പക്ഷത്തെത്തി. നാഗേന്ദ്ര കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി. ബി.ജെ.പിക്കൊപ്പം പോകുമെന്നും മന്ത്രിയാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയ അദ്ദേഹം തന്റെ പിന്തുണ കോണ്‍ഗ്രസ് – ജനതാദള്‍ സഖ്യത്തിനാണെന്നും വ്യക്തമാക്കി.

മുല്‍ബാഗല്‍ മണ്ഡലത്തില്‍ നിന്നാണ് നാഗേഷ് മത്സരിച്ചത്. ഇവിടെ തങ്ങളുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെയാണ് നാഗേഷ് മത്സരിച്ചത്. നാഗേഷ് ആദ്യം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ബി,ജെ.പി ക്യാംപിലേക്ക് നീങ്ങുമെന്ന് സൂചനകളുണ്ടായിരുന്നു.

ALSO READ:  വ്യത്യസ്തമായി അണിനിരക്കുക, ഒരുമിച്ചു ആക്രമിക്കുക

നേരത്തെ രാവിലെ യെദ്യൂരപ്പയെ കണ്ട് ചര്‍ച്ച നടത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആര്‍. ശങ്കര്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ആര്‍.ശങ്കര്‍ ഇന്ന് രാവിലെ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ വൈകിട്ട് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് രംഗത്ത് വരികയായിരുന്നു. മുംബൈ കര്‍ണാടക മേഖലയിലെ ഹവേരി ജില്ലയിലെ റാണെബെന്നൂര്‍ സീറ്റില്‍ നിന്നാണ് ശങ്കര്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കൃഷ്ണപ്പ ഭീമപ്പ കോളിവാദായിരുന്നു ശങ്കറിന്റെ പ്രധാന എതിരാളി.

കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.

അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എമാരും രാജ്ഭവനിലേക്ക് പുറപ്പെട്ടു. ഗവര്‍ണറെ കാണാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ രാജ്ഭവനിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ 117 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം.

WATCH THIS VIDEO:

Advertisement