ന്യൂദല്‍ഹി: നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എത്തുന്നു.

ഇന്ത്യയിലെ പതിമൂന്ന് പ്രാദേശിക ഭാഷകളില്‍ വെബ്‌സൈറ്റ് തുടങ്ങാനാണ് സെബി തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള ഇംഗ്ലീഷ് സൈറ്റിന് പുറമേയാണ് പുതിയ വെബ്‌സൈറ്റുകള്‍ തുടങ്ങുന്നത്.

Ads By Google

ഹിന്ദി, ആസാമി, ബംഗാളി, ഗുജറാത്തി, കന്നട, കാശ്മീരി, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലാണ് സെബി എത്തുന്നത്. പുതിയ ഭാഷകളിലേക്ക് വിവരങ്ങള്‍ തര്‍ജമ ചെയ്യാനായി ഏജന്‍സിയെ അന്വേഷിക്കുകയാണ് സെബി.

ഇതുകൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രാദേശിക സെന്ററുകള്‍ സ്ഥാപിക്കാനും സെബി പദ്ധതിയിട്ടിട്ടുണ്ട്.