മുംബൈ: റിലയന്‍സ് നാച്ചുറല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കും മറ്റു നാലുപേര്‍ക്കും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നോട്ടീസയച്ചു. സെബിയുടെ ആജീവനാന്ത അംഗം എം എസ് സാഹു ആണ്് നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാല്‍ നോട്ടീസ് അയച്ചതിനു പിന്നിലെ കാരണമെന്തെന്ന് സെബി വ്യക്തമാക്കിയട്ടില്ല.

‘റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍’ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ സതീഷ് സേത്, എസ് എസ് ഗുപ്ത, ജെ പി ചലാന്‍സി, ലളിത് ജലാന്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസില്‍ ഈമാസം 27 മറുപടി നല്‍കണമെന്നും സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്.