എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഗ്രാന്റ് പ്രീ: സബാസ്റ്റ്യന്‍ വെറ്റല്‍ കിരീടം
എഡിറ്റര്‍
Sunday 28th October 2012 5:18pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ റെഡ് ബുള്ളിന്റെ സൂപ്പര്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ ഒന്നാമതെത്തി. ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോ ആണ് രണ്ടാമതായി ഫിനിഷ് ചെയ്തു. റെഡ് ബുള്ളിന്റെ തന്നെ മാര്‍ക്ക് വെബ്ബറാണ് മൂന്നാം സ്ഥാനത്ത്.

ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന മത്സരം നടന്നത്. നേരത്തേ തന്നെ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയ സെബാസ്റ്റ്യന്‍ അര്‍ഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്.

Ads By Google

ഇത് രണ്ടാം തവണയാണ് വൈറ്റല്‍ കിരീടം നേടുന്നത്. കഴിഞ്ഞ സീസണിലും വെറ്റല്‍ തന്നെയായിരുന്നു വിജയി. ഈ സീസണില്‍ വെറ്റല്‍ നേരിടുന്ന അഞ്ചാമത്തെ കിരീടമാണിത്.

രണ്ടാം സ്ഥാനത്തെത്തിയ അലോന്‍സോയുമായി വ്യക്തമായ ലീഡും സെബാസ്റ്റിയന്‍ നേടിയിരുന്നു. മത്സരത്തിലെ ഇന്ത്യന്‍ പ്രാധിനിത്യമായ സഹാറ ഫോഴ്‌സ് ഇന്ത്യ എട്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തു.

ഏക ഇന്ത്യന്‍ താരമായ നരെയ്ന്‍ കാര്‍ത്തികേയന്‍ ഏറെ പിന്നിലായി ഇരുപത്തിയൊന്നാമതായാണ് ഫിനിഷ് ചെയ്തത്.

Advertisement