എഡിറ്റര്‍
എഡിറ്റര്‍
പ്രാക്ടീസ് സെഷനിലെ വേഗം കൂടിയ താരമായി സെബാസ്റ്റ്യന്‍ വെറ്റല്‍
എഡിറ്റര്‍
Saturday 17th November 2012 10:00am

ഓസ്റ്റിന്‍: ഫോര്‍മുല വണ്‍ മത്സരത്തിലെ ലോകചാമ്പ്യനായ സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു.

Ads By Google

യു.എസ് ഗ്രാന്‍പിക്‌സിന് മുന്നോടിയായി നടന്ന ആദ്യ രണ്ട് പ്രാക്ടീസ് സെഷനിലും ഏററവും വേഗം കൂടിയ താരമായി ആദ്യ സ്ഥാനത്തെത്തിയാണ് വെറ്റല്‍ റെക്കോഡിട്ടത്. അമേരിക്കന്‍ ട്രാക്കില്‍ 1 മിനുട്ട് 32.718 സെക്കന്റിലാണ് വെറ്റല്‍ റെക്കോര്‍ഡ് കുറിച്ചത്.

ഇന്നലെത്തെ ആദ്യ പ്രാക്ടീസില്‍ 400 മില്ല്യന്‍ ട്രാക്കായിരുന്നു ഓടിയെത്തേണ്ടിയിരുന്നത്. ആദ്യ രണ്ട് റേസുകളിലായി 10 പോയിന്റ് നേടാന്‍ വെറ്റലിന് സാധിച്ചു. ഇനി നടക്കാനുള്ള മൂന്നാമത്തെ റേസിലും ഒന്നാമതെത്തി ചരിത്രം കുറിക്കാനാണ് വെറ്റലിന്റെ തീരുമാനം.

പ്രാക്ടീസ് സെഷനില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും വിജയത്തില്‍ സംശയമില്ലെന്നും റെഡ് ബുള്‍ പ്രിന്‍സിപ്പിള്‍ ക്രിസ്റ്റ്യാന്‍ ഹോര്‍മര്‍ പറഞ്ഞു. വെറ്റലിന്റെ നൂറാമത്തെ ഗ്രാന്‍ഡ് പിക്‌സ് ആണ് ഈ ആഴ്ചയില്‍ നടക്കാന്‍ പോകുന്നത്.

Advertisement