എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാര്‍ കേസില്‍ വ്യക്തത ഹര്‍ജി നല്‍കിയ സര്‍ക്കാരില്‍ നിന്ന് സുപ്രീം കോടതി 25000 രൂപ പിഴ ഈടാക്കിയത് എന്ത് അടിസ്ഥാനത്തില്‍: സെബാസ്റ്റിയന്‍ പോള്‍
എഡിറ്റര്‍
Tuesday 9th May 2017 9:30am

കണ്ണൂര്‍: ടി.പി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനെതിരെ നടപടിയെടുത്ത സുപ്രീം കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സെബാസ്റ്റിയന്‍ പോള്‍.

വ്യക്തത ഹര്‍ജി നല്‍കിയ സര്‍ക്കാരില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കിയ സുപ്രീം കോടതി നടപടി തെറ്റാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരു കാര്യത്തില്‍ വിശദീകരണം തേടിയാല്‍ തങ്ങളുടെ സമയം മെനക്കെടുത്തി എന്നു പറയാന്‍ കോടതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് സെബാസ്റ്റ്യന്‍ പോള്‍ ചോദിച്ചു.

പരാതികളിലെ തെറ്റും ശരിയും പരിശോധിക്കലാണ് കോടതിയുടെ പണി. ഈ ജോലിക്കാണ് അവര്‍ ശമ്പളം കൈപ്പറ്റുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.


Dont Miss കൊച്ചി മെട്രോയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി


സി.പി.ഐ.എം നേതാക്കളായ കരായി രാജനും ചന്ദ്രശേഖരനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമീപകാലത്തായി വിവിധ വിഷയങ്ങളില്‍ കോടതി സ്വീകരിക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സെബാസ്റ്റ്യാന്‍ പോള്‍ ഉന്നയിച്ചത്.

ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായിമാര്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. എറണാകുളത്ത് ഇരുന്ന് ഇരുവര്‍ക്കും കണ്ണൂരിലെ ഒരു കാര്യത്തിലും ഇടപെടാന്‍ കഴിയില്ലെന്നു കോടതി കരുതുന്നുണ്ടെങ്കില്‍ അത് വിവരക്കേടാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

സാങ്കേതിക വിദ്യയും പാര്‍ട്ടിയുടെ സ്വാധീനവും ഉപയോഗിച്ച് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കാരായിമാര്‍ തെളിയിച്ചതാണ്.

നമ്മള്‍ ജീവിക്കുന്ന കാലത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ജഡ്ജിമാരെന്ന് ഇത്തരം വിധി പ്രസ്താവനകള്‍ ചൂണ്ടിക്കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Advertisement