Categories

‘ഷാഹിന കേസ് അപകടകരമായ മുന്നറിയിപ്പ്’

മാധ്യമപ്രവര്‍ത്തനമെന്നത് ഭരണകൂടവും പോലീസും പറയുന്നത് രേഖപ്പെടുത്തലല്ല. ഭരണകൂട ഭാഷ്യത്തിനപ്പുറത്തുള്ള വാര്‍ത്തകള്‍ തേടിപ്പോവുമ്പോഴാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം നടക്കുന്നത്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുന്നസര്‍ മഅദനിക്കെതിരെ സാക്ഷിമൊഴി നല്‍കിയവരെ കണ്ട് റിപ്പോര്‍ട്ട് ശേഖരിച്ചുവെന്നതിന്റെ പേരില്‍ തെഹല്‍ക കേരള പ്രതിനിധി
കെ.കെ ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കയാണ്.

അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുമാറ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മേല്‍ ഭരണകൂട ഇടപെടല്‍ എത്രമേലുണ്ടെന്ന് ഷാഹിന സംഭവം വെളിപ്പെടുത്തുന്നുണ്ട്. ഷാഹിനക്കെതിരെയുള്ള കര്‍ണാടക പോലീസ് നടപടിക്കെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റിയന്‍ പോളും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നേതാവ് സി ഗൗരീദാസന്‍ നായരും പ്രതികരിക്കുന്നു.

ഡോ. സെബാസ്റ്റിയന്‍ പോള്‍

‘ഷാഹിന ബാംഗ്ലൂരില്‍ പോയത് മഅദനിക്കെതിരെയുള്ള കേസിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പഠിക്കുന്നതിനെക്കുറിച്ചാണ്. അത് മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ ഷാഹിനയുടെ കൂടിക്കാഴ്ചയെ ദുര്‍വ്യാഖ്യാനം ചെയ്ത് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതിനുള്ള പോലീസിന്റെ ശ്രമത്തിന്റെ ഭാഗമാണിത്.

മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നു. കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.

ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാനും സഹപ്രവര്‍ത്തകരും ശനിയാഴ്ച അഗ്രഹാര ജയിലിലെത്തി മഅദനിയെ കണ്ടിരുന്നു. അതിന് ശേഷം ഹോട്ടല്‍ ‘ഹാളില്‍’ ഞങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പോലീസ് ഇടപെടലുണ്ടായി.

വാര്‍ത്താ സമ്മേളനത്തിനിടെ രണ്ട് കര്‍ണാടക സ്വദേശികള്‍ കന്നഡ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് എത്തുകയായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരുമെത്തി. പക്ഷെ അപ്പോഴേക്കും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കുകയും ഹോട്ടലില്‍ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.

പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളില്‍ അസ്വാഭാവികതയും അപകട സൂചനയമുണ്ട്. തെഹല്‍ക ലേഖികക്കെതിരെ ദുരുപതിഷ്ഠിതമായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. മഅദനി കേസില്‍ കര്‍ണാടക പോലീസിന് എത്രമാത്രം ദുരുദ്ദേശമുണ്ടെന്നതിന് തെളിവാണിത്. ഞങ്ങളുടെ പത്രസമ്മേളനത്തിനിടെയുണ്ടായ സംഭവവും അതാണ് സൂചിപ്പിക്കുന്നത്. പൗരസമൂഹം അതീവ ജാഗ്രതയോടെ കാണേണ്ടതാണിത്.

മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅദനിക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം’.

ഗൗരീദാസന്‍ നായര്‍(പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ്)

‘മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണിത്. മാധ്യമപ്രവര്‍ത്തകര്‍ ഒരു കേസിലെ സാക്ഷിയെയോ പ്രതിയെയോ കാണുന്നതും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതും ഇത്രയും കാലം അംഗീകരിക്കപ്പെട്ട് പോന്നതാണ്. അത് ഈ കേസില്‍ മാത്രം പാടില്ലെന്ന് പറയുന്നത് ദുരുദ്ദേശപരമാണ്.

ഷാഹിന മുസ്‌ലിമാണെന്ന രീതിയില്‍ പ്രൊഫൈലിങ് നടക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു തരത്തില്‍ ഇസ്‌ലാമിക ബന്ധമുള്ള കേസില്‍ മുസ്‌ലിം പേരുള്ളവര്‍ ഇടപെടരുതെന്ന് പറയുന്ന രീതി ശരിയല്ല. ഇത് ദൗര്‍ഭാഗ്യകരമാണ്. കര്‍ണാടക പോലീസിന്റെ ഈ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ശക്തിയായി പ്രതിഷേധിക്കുന്നു’

തയ്യാറാക്കിയത്: കെ എം ഷഹീദ്


10 Responses to “‘ഷാഹിന കേസ് അപകടകരമായ മുന്നറിയിപ്പ്’”

 1. kalkki

  സഷികളെ രഷസിയം അയയി കാടു സദീനിക്കാന്‍ ഉള്ള കുടില തട്രം തന്നെ ആണ് ഇതു അതില്‍ സംശയം എല്ലാ . പിന്നെ മദ്യമ പ്രവര്‍ഹ്ടകാര്‍ക്ക് ഇന്ത്യയില്‍ എവിടെയും നിരോടനം ഒന്നും എല്ലാ , വസ്ടുടകള്‍ ചില തല്പര കഷികള്‍ വളച്ചു ഓടിക്കുന്നെ ആണ് , പോട്ടെ ഈ സശി കളുടെ മോയ്യി എടുക്കാന്‍ പോലീസെ ഉണ്ടേ , കോടതി ഉണ്ടേ , എവെള്‍ക്ക് എന്ത് കാരിയം ………….?????????????

 2. kalkki

  സെബാസ്റ്റ്യന്‍ പോലെ , ഇനിയും മദനിയുടെ തോളില്‍ കായി എട്ടു പരാജയം ഇരന്നു മേടിക്കണോ …….?
  അവന്ടെ ഓക്കേ ഒരു മദനി സ്നേഹം

 3. sajidh

  ആദ്യമായി ഇതുപോലെയുള്ള സത്യസന്ധമായ വാര്‍ത്തകള്‍ ജങ്ങളിലേക്ക് എത്തിക്കുന്നതിന് ദൂള്‍ ന്യൂസിന് നന്ദി പറയുന്നു…..ഇന്ത്യയില്‍ നടക്കുന്ന ഒരു വിധം സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്‌ R S S ആണെന്ന് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും മനസിലായ ഒരു സത്യമാണ്..ഏറ്റവും കൂടുതല്‍ നിരപരാധികള്‍ ജയിലില്‍ കിടക്കുന്നത് ഒരു പക്ഷെ ഇന്ത്യയില്‍ തന്നെയാവാം..അത് കൊണ്ട് ഷാഹിനയെ പോലെയുള്ള സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ എന്നും R S S കാരന് കണ്ണിലെ കരടുകള്‍ ആയിമാരുമെന്നത് തീര്‍ച്ചയാണ്…അബ്ദുന്നാസര്‍ മദനി ഒരു തെറ്റും ചെയ്തിട്ടില്ലെന്നുള്ളത് പകല്‍പോലെ സത്യമെന്നത് കേരളത്തിലെ ജനാധിപത്യ വിശ്വസികല്‍ക്കറിയാം…ആരെങ്കിലും സത്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ അത് കുറ്റമാണെന്ന് പറഞ്ഞു അവരെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്താന്‍ വെമ്പുന്ന R S S ..കാരാണ് യദാര്‍ത്ഥ ഭീകരവാദികള്‍..ആരെയും പിടിച്ചു കൊണ്ട് പോയി ഷോക്ക് പോലെയുള്ള മാരകമായ മൂന്നാം മുറകള്‍ പ്രയോഗിച്ചു കള്ളാ സാക്ഷി പറയിപ്പിച്ചു ഒരു തെറ്റും ചെയ്യാത്ത നിരപരാധിയെ ജയിലിലടക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിനു എന്തെങ്കിലും രാഷ്ട്രീയ ലാഭം ഉണ്ടായിരിക്കണം അഴിമതിയില്‍ മുങ്ങികുളിച്ച് നാണംകെട്ടു കള്ളന്മാര്‍ എന്ന് മുദ്രകുത്തപ്പെട്ട സര്‍ക്കാരിന്റെ പ്രതിച്ചായ വീണ്ടെടുക്കാന്‍ ഇതാണോ ഒരു മാര്ഘം..സത്യം സത്യമായി തന്നെ വിളിച്ചു പറയാന്‍ ആരുടെ മുന്നിലും തലകുനിക്കാത്ത മാധ്യമ പ്രവര്തകരുന്ടെന്നു ഷാഹിന എന്ന ഒരു സ്ത്രീയിലുടെ ഞങ്ങള്‍ അറിയുന്നു…അഭിനന്ദനങ്ങള്‍ ഷാഹിന എന്ന പത്രപ്രവര്തകക്ക്..കേരളത്തിന്റെ അഭിവാദ്യങ്ങള്‍……..

 4. shyam

  bhooripaksha vargeeyatha aayalum nyoona paksha vargeeyatha aayalum,, vargeeyatha vargeeyatha thanne. bhooripaksha vargeeyathayude chuttum chaambalaakkalilum, polichu adukkalilum prathorothikkan nyoonapaksham kendethunna reethikalum seriyalla. bhoori paksha vargeeya akramam kaanichavar purathum,, allathavar akathum,, akramakaarikal ellam shikshikkappedanam… mathethara india ennokke veembu parayam ennallathe,, akramam kaanikkunna eth rashtreeyakkaranum , samudayakkaranum shikshikkapedaan evide nattellundaakanam.

  rashtreeyakkar / jaathi / policukar … evarude paada sevakaraakan manassillathe,, anveshanonmuka patra pravarthanam / aa veekshanam / aa jeevitha charyakal .. atharam ottappetta chindakale thiranju pidichu thakarkkaanum,, kuttavaali aakkanum ennum evide kure kazhuka janmangal und,, shaahina vishayavum ath thanne… adiyandiravastha kaalatheyum tholppikkunna kaalamaanee janathipathyathinte kolangal…
  namukku swaathandramo !!!! ???

 5. ameen

  Why we can’t be Indians?always arguments , fights, If Madani is a convict he has to get the punishment but the POLICE or CIB whoever is the officers should be offciers not Hindu soldiers ..they have to work out for the truth..and to announce the public ..who is and who is not?they have to build their trust in the public…

 6. Soumya

  I am afraid we are making a terrible mistake in taking things lightly and neglecting the hazards behind seemingly innocuous issues. Any cancer starts its dangerous growth from the multiplication of a single cell in our body. We can get cured only if we are vigilant in this and take remedial action. Eternal vigilance is the price of democracy and we should not forget this. Shahina is a very capable media reprter; but should we spare her if she has been lured by bad elements? She has every right as a citizen to prove her innocence. But raising the public ire against police action is a bad practice. We have several instances from our past. A few years back, we found several Kashmeeri leaders taking an instant appeal to visit Kerala, the farthest state in this nation. Now we realise that hundreds of our poor boys were recruited for armed training and fight against our own nation in Kashmir. A Keralite boy, converted to Islam, was shot by police along with his wife in a police encounter in Gujarat. All political parties cried foul and claimed that it was a move against minority community. Later enquries revealed that he was, in fact, a member of the banned terrorist outfit. The parties who cried foul kept mum. Yesterday, media reported that Guj CM has been found innocent in the report of a special investigation group employed by our Supreme Court. But our political parties want to reap advantage from their vote bank politics at the cost of national safety and shall not admit that their stand was wrong.What I say is that the Media which employed Shahina to do her job should help her in proving her innocence. Let us keep ourselves away from criminal acts and activists.

 7. ABDUL SALAM E.M

  ബിജ്പി യുടെ ഭീകര ഭരണം കേരളീയര്‍ക്ക് മുന്നരിയിപാണ്

 8. mohammedperodi kasaragod

  ഇടിനെടിരെ ജനഹടിപടിയ സമൂഅഹം ശക്ട്ടിയായ് പ്രടികാരിക്കണം

 9. suresh

  പിന്നെ മൊഴി എടുക്കാന്‍ ചെന്നിരിക്കുന്നു. ഈ റിപ്പോര്ടരുടെ എല്ലാ രിപോര്‍തിങ്ങും നോക്കിയാല്‍ ഒരു മുസ്ലിം ചുവ കാണാം. ഇതെപോലുള്ളവര്‍ പാവപ്പെട്ട മുസ്ലിം ജനങ്ങളുടെ ഉള്ളില്‍ മത തീവ്രവാദം ഉണ്ടാക്കുവാന്‍ ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ആണ്. അതുകൊണ്ട് പാവപ്പെട്ട രാജ്യസ്നേഹികളായ സുഹൃത്തുക്കളെ, നിങ്ങള്‍ സൂക്ഷിക്കുക

 10. maverik

  പത്ര സ്വാതന്ത്ര്യം എന്നതില്‍ കവിഞ്ഞു ഇവിടെ നടക്കുന്നത് ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആകുന്നു.മദനിയെ വെള്ള പൂശാന്‍ എന്തെ ഇത്ര ബദ്ധപ്പാട്? മദനിക് നീതി നല്‍കാന്‍ തുടിക്കുന്ന സെബാസ്റ്റ്യന്‍ പോളും കൂട്ടരും ഒന്ന് മനസിലാക്കണം .മദനി ആരെന്നും അയാള്‍ ഈ നാട്ടില്‍ നടത്തുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക് അറിയാം പൈപ്പ് ബോംബു നിര്‍മാണവും ധ്വംസക പ്രവര്തങ്ങളും ഒരു മതത്തിന്റെ പേര് പറഞ്ഞു നടത്തുമ്പോള്‍ ഇവിടെ ദ്വംസിക പെടുന്നത് ഇസ്ലാമിക സമുടയതിനെയാണ്. കുഞ്ഞാലികുട്ടി ഐസ്ക്രീം പര്‍ലൌര്‍ കേസും ഇതുപോലെ സമുദായത്തിനെ കലങ്ങപെടുതുന്നതനെ ആണ് സഹായിക്കുന്നത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.