Categories

ഇടതുമുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയായി

തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായതായി. സി.പി.ഐ.എം 93 സീറ്റിലും സി.പി.ഐ 27 സീറ്റിലും മത്സരിക്കും. ജനതാദള്‍-5 എന്‍.സി.പി-4, കേരളാ കോണ്‍ഗ്രസ്-3, ഐ.എന്‍.എല്‍-3, കേരളാ കോണ്‍ഗ്രസ് എസ്-1 എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികള്‍ക്ക് അനുവദിച്ച സീറ്റുകള്‍.

അങ്കമാലി, കോവളം, മലപ്പുറം വടകര എന്നീ സീറ്റുകള്‍ ജനതാദളിന് ലഭിക്കും. കൂത്തുപറമ്പ്, വേങ്ങര, കാസര്‍കോട്, എന്നിവ ഐ.എന്‍.എല്ലിനും, എലത്തൂര്‍, കുട്ടനാട്, കോട്ടക്കല്‍, പാല , എന്നിവ എന്‍.സി.പിക്കും ലഭിക്കും.

കണ്ണൂര്‍ കോണ്‍ഗ്രസ് എസിനും, തിരുവനന്തപുരം, കോതമംഗലം, കുടത്തുരുത്തി എന്നിവ കേരള കോണ്‍ഗ്രസ് തോമസ് വിഭാഗത്തിനും, ഇരവിപുരം, ചവറ, കുന്നത്തൂര്‍, അരുവിക്കര എന്നിവ ആര്‍.എസ്.പി.ക്കും നല്‍കാന്‍ തീരുമാനമായി

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.