എഡിറ്റര്‍
എഡിറ്റര്‍
സീസണ്‍ ടിക്കറ്റുകാര്‍ക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യാനാകില്ലെന്ന് ഹൈക്കോടതി
എഡിറ്റര്‍
Monday 28th January 2013 4:34pm

കൊച്ചി: സീസണ്‍ ടിക്കറ്റുകാര്‍ക്ക് എ.സി, സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് കേരള ഹൈക്കോടതി. സീസണ്‍ ടിക്കറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.

Ads By Google

റെയില്‍വേ ഫസ്റ്റ് ക്ലാസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി. ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റുമായി എസി സ്ലീപ്പര്‍ കോച്ചുകളില്‍ കയറിയ യാത്രക്കാരെ ടി.ടിഇമാര്‍ ഇറക്കിവിട്ട സംഭവത്തെ തുടര്‍ന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഹരജി നല്‍കിയത്.

സാധാരണ സീസണ്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് സാധാരണ കോച്ചുകളിലും ഫസ്റ്റ് ക്ലാസ് സീസണുള്ളവര്‍ക്ക് ഫസ്റ്റ് ക്ലാസ് കോച്ചിലും മാത്രമേ യാത്ര ചെയ്യാന്‍ അവകാശമുള്ളുവെന്ന് കോടതി വ്യക്തമാക്കി.

സീസണ്‍ ടിക്കറ്റുകാരെ റിസര്‍വേഷന്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന റെയില്‍വേയുടെ വാദം കോടതി അംഗീകരിച്ചു.

Advertisement