എഡിറ്റര്‍
എഡിറ്റര്‍
ഇസൂസൂ ഡി മാക്‌സ് സ്‌പേസ് ക്യാബ് വരുന്നു
എഡിറ്റര്‍
Tuesday 11th March 2014 4:24pm

Isuzu-D-Max-Space-Cab

ജപ്പാന്‍ കമ്പനി ഇസൂസൂവിന്റെ ഡി മാക്‌സ് സ്‌പേസ് ക്യാബ് മൂന്നുമാസങ്ങള്‍ക്കകം ഇന്ത്യന്‍ വിപണിയിലെത്തും. ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍  സ്‌പേസ് ക്യാബിന്റെ പുതിയ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈ പ്ലാന്റിലാണ് ഡി മാക്‌സ് സ്‌പേസ് ക്യാബ് അസംബിള്‍ ചെയ്യുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നിലവില്‍ വില്‍പ്പനയ്ക്കുള്ള ഡി മാക്‌സിനെക്കാല്‍ വലുപ്പക്കൂടുതലുള്ള പാസഞ്ചര്‍ ക്യാബിനാണ് ഡി മാക്‌സ് സ്‌പേസ് ക്യാബിന്.
രണ്ട് ഡോറുകളുള്ള പാസഞ്ചര്‍ ക്യാബിനിലെ രണ്ട് സീറ്റുകള്‍ക്ക് പിന്നില്‍ വിശാലമായ ലഗേജ് സ്‌പേസുണ്ട്.

സ്വകാര്യ ഉപയോഗത്തിനുള്ള പിക്ക് അപ് ട്രക്ക് നോക്കുന്നവരെ ലക്ഷ്യമിട്ടാണ് ഡി മാക്‌സ് സ്‌പേസ് ക്യാബ് ഒരുക്കിയിരിക്കുന്നത്. ഈ മോഡല്‍ സ്വകാര്യവാഹനമായി രജിസ്റ്റര്‍ ചെയ്യാനാവും.

മുന്‍ സീറ്റുകളുടെ ചാരുന്ന ഭാഗം പിന്നിലേക്ക് ചെരിക്കാന്‍ സൗകര്യമുണ്ട്. 1,200 കിലോഗ്രാമാണ് ഭാരവാഹകശേഷി. പിക്ക് അപ്പിന്റെ രണ്ടര ലീറ്റര്‍ , നാല് സിലിണ്ടര്‍ , ടര്‍ബോ ഡീസല്‍ എന്‍ജിന് ശേഷി 134 ബിഎച്ച്പി  294 എന്‍എം.  അഞ്ച് സ്പീഡ് മാന്വല്‍ ടൈപ്പാണ് ഗീയര്‍ ബോക്‌സ്.

ഡി മാക്‌സ് പിക്ക് അപ്പിനെക്കാള്‍ അല്‍പ്പം വിലക്കൂടുതലായിരിയ്ക്കും സ്‌പേസ് ക്യാബ് മോഡലിന്.autobeatz-new

Advertisement