Administrator
Administrator
ഹെലികോപ്റ്റര്‍ അവശിഷ്ടമെന്ന് സംശയം: ദോര്‍ജിക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി
Administrator
Tuesday 3rd May 2011 12:37pm

dorjee khanduഇറ്റാനഗര്‍: അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. തവാങ്ങിലെ സെല പാസ് പര്‍വ്വത നിരയില്‍ 3,000 സുരക്ഷാ സൈനികര്‍ ഇന്ന് തിരച്ചില്‍ നടത്തും. ഇവിടെ ഹെലികോപ്റ്ററിന്റെ അവശിഷ്ടം ഉണ്ടെന്ന് ഐ.എസ്.ആര്‍.ഒയ്ക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍.

തവാങ്ങില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള സെല പാസിലെ നാഗ ജിജിയിലേക്ക് സൈന്യവും, ഐ.ടി.ബി.പിയും, എസ്.എസ്.ബിയും പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുമെന്ന് സര്‍ക്കാര്‍ വക്താവ് ജാര്‍ബോം ഗാംലിന്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒ സൂചിപ്പിച്ച സ്ഥലത്തിന് ആറേഴ് കിലോമീറ്റര്‍ അരികെയാണ് പരിശോധനാ സംഘം ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റിസാറ്റ്-2 വില്‍ നിന്നും ലഭിച്ച സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും ഇവിടെ ലോഹാവശിഷ്ടങ്ങളുണ്ടെന്ന് കണ്ടെത്തിയതായും അത് ഹെലികോപ്റ്ററിന്റേതാണെന്ന് സംശയമുണ്ടെന്നുമാണ് ഐ.എസ്.ആര്‍.ഒ നല്‍കിയ വിവരം.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മാത്രമേ എന്തെങ്കിലും കൃത്യമായി പറയാനാവൂയെന്നും ഗാംലിന്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ 9.56 നാണ് മുഖ്യമന്ത്രി ഖണ്ഡു കയറിയ പവന്‍ഹംസ് യൂറോകോപ്റ്റര്‍ ബി 3 ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങില്‍ നിന്ന് പറന്നുയര്‍ന്നത്. 200 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ ഇറ്റാനഗറില്‍ 11.30ന് ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു എന്നാല്‍, ടേക്ക്ഒഫ് ചെയ്ത് 20 മിനിട്ട് കഴിഞ്ഞപ്പോള്‍ സേലാ ചുരത്തിന് മുകളിലൂടെ പറക്കുമ്പോള്‍ വാര്‍ത്താ വിനിമയബന്ധം നഷ്ടപ്പെട്ട് കോപ്റ്റര്‍ കാണാതാവുകയായിരുന്നു.

Advertisement