തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങിയ എസ്.ഡി.പി.ഐ അഞ്ച് നഗരസഭകളില്‍ അക്കൗണ്ട് തുറന്നു. കണ്ണൂര്‍, തൊടുപുഴ, പത്തനംതിട്ട, പാലക്കാട്, കാസര്‍കോഡ് നഗരസഭകളിലാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.

കണ്ണൂര്‍ നഗരസഭയിലെ 14 ാം വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സുഫീറ 325 വോട്ടുകള്‍ക്കും തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ സുബൈദ ടീച്ചര്‍ 310 വോട്ടുകള്‍ക്കും പത്തനംതിട്ട കുലശേരപതി 13 ാം വാര്‍ഡില്‍ എസ് ഷൈലജ 244 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്.