കൊച്ചി: എസ്.ഡി.പി.ഐ ഏറണാകുളം ജില്ലാ നേതാവ് മൊയ്തീന്‍ കുഞ്ഞിന്റെ ഭാര്യയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം. ഇവര്‍ വ്യാജ സിംകാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്.

‌കൈവെട്ടു കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മൊയ്തീന്‍ കുഞ്ഞ് ഒളിവിലാണ്. അതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ കൂടുതല്‍ നേതാക്കള്‍ വ്യാജ സിം കാര്‍ഡുകള്‍ ഉപോയോഗിച്ചിരുന്നതായി ആഭ്യന്തര സുരക്ഷാ ഏജന്‍സി കണ്ടെത്തി.