എഡിറ്റര്‍
എഡിറ്റര്‍
എസ.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
എഡിറ്റര്‍
Tuesday 4th March 2014 12:19am

sdpi

കോഴിക്കോട്: സംസ്ഥാനത്ത് നിന്നും ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള 20 സ്ഥാനാര്‍ത്ഥികളെ എസ്.ഡി.പി.ഐ പ്രഖ്യാപിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും ദേശിയ പ്രവര്‍ത്തകസമിതി അംഗങ്ങളുമായ നാസറുദ്ദീന്‍ എളമരം മലപ്പുറത്തും പി. അബ്ദുള്‍ ഹമീദ് വടകരയിലും കെ.മനോജ്കുമാര്‍ ആറ്റിങ്ങലും മത്സരിക്കും.

രാജ്യത്ത് ആകെ 42 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരത്തിനൊരുങ്ങുന്നത്. കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവടങ്ങളില്‍ അഞ്ച് വീതം മണ്ഡലങ്ങളിലായി പാര്‍ട്ടി മത്സരിക്കും.

ഇതിന് പുറമെ ആന്ധ്രപ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.

ദേശീയ സെക്രട്ടറി ഡോ.മെഹബൂബ് ആവാദ് ശരീഫാണ് പത്രസമ്മേളനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ജനങ്ങളെ ബാധിക്കാത്ത വിധം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം അറിയിച്ചു.

Advertisement