കോഴിക്കോട്: എസ്.ഡ.ിപി.ഐ മുസ്‌ലിം ലീഗ് സംഘര്‍ഷം. വേളത്ത് എസ്.ഡി.പി.ഐയുടെ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം. അനുമതി ലംഘിച്ചാണ് എസ.്ഡി.പി.ഐ മാര്‍ച്ച് നടത്തിയത്. തുടര്‍ന്നാണ് ഇരുപാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേരത്തെ പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു.


Also Read: പിടി വിട്ട ക്യാച്ച്, ഉന്നം തെറ്റിയ ഓവര്‍ ത്രോ; ഒടുവില്‍ വിക്കറ്റു പിഴുത് എം.എസ് ധോണിയുടെ മാസ് സ്റ്റമ്പിംഗ്, വീഡിയോ കാണാം


പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. രണ്ടു പൊലീസ് വാഹനങ്ങളും അക്രമാസക്തരായ പ്രവര്‍ത്തകര്‍ കത്തിച്ചു. ഒരു പൊലീസ് ജീപ്പ് പൂര്‍ണമായും അഗ്‌നിക്കിരയാക്കി. സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ തുടരുകയാണ്.