എഡിറ്റര്‍
എഡിറ്റര്‍
‘ഹസാരെ ക്യാമ്പയിന്‍ ആര്‍.എസ്.എസ് സ്‌പോണ്‍സര്‍ഡ് പരിപാടി’;കേരളത്തെകുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്;വെളിപ്പെടുത്തലമായി ബി.ജെ.പി ഐ.ടി സെല്‍ മുന്‍ തൊഴിലാളി
എഡിറ്റര്‍
Thursday 17th August 2017 6:01pm


കോഴിക്കോട്: കേരളത്തിനെ കുറിച്ച് നടക്കുന്ന പ്രചരണങ്ങളെല്ലാം ആര്‍.എസ്.എസി ന്റെയും ബി.ജെ.പിയുടെയും നേരിട്ടുള്ള നിര്‍ദ്ദശപ്രകാരമാണെന്നും എന്‍.ഡി.ഓ.സി തൊഴിലാളിയും പിന്നീട് അവിടെ നിന്ന് പുറത്ത വരികയും ചെയ്ത സധവി ഗൊസ്‌ലെയുടെ വെളിപെടുത്തല്‍.

ഇത് മുമ്പ് തന്നെയുള്ളതാണെന്നും ഇതിനായി ബി.ജെ.പിയുടെ ഐ.ടി സെല്ലായ നാഷണല്‍ ഡിജിറ്റല്‍ ഓപ്പറേഷന്‍ സെന്റര്‍ ഓഫ് ബി.ജെ.പി (എന്‍.ഡി.ഓ.സി) നിരന്തരം പ്രവര്‍ത്തിച്ചിരുന്നെന്നും സധവി പറഞ്ഞു.
ഇവാര്‍ത്തക്ക് വേണ്ടി സുധീഷ് സുധാകരന്‍ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് സധവിയുടെ തുറന്ന് പറച്ചിലുകള്‍. ഇത് കേവലം കേരളത്തിന്റെ മാത്രം കാര്യമല്ല. ബി.ജെ.പിക്ക് ഭീഷണിയാണെന്നു തോന്നുന്നവര്‍ക്കെതിരെ പൊതുവെ ഇത്തരം പ്രചരണങ്ങള്‍ നിരന്തരം നടക്കാറുണ്ടെന്നും സധവി പറഞ്ഞു.

ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രമില്ലാത്തവരും എന്നാല്‍ നരേന്ദ്രമോദി അധികാരത്തില്‍ വരണമെന്ന് ആഗ്രഹമുള്ളവരുടെയും ഒരു ഗ്രൂപ്പായിരുന്നു എന്‍.ഡി.ഓ.സിയുടെ പ്രധാന പ്രവര്‍ത്തകര്‍ വോളണ്ടിയര്‍ ആയോ ശമ്പളം വാങ്ങുന്ന ജീവനക്കാരനായോ ഇതില്‍ പ്രവര്‍ത്തിക്കാം. ഓണ്‍ലൈനായും ഓഫ് ലൈനായും പ്രവര്‍ത്തിക്കാന്‍ ധാരാളം പേര്‍ ഉണ്ടായിരുന്നു. അശോകാ റോഡിലെ ബിജെപി ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.


Also Read റോഡില്‍ ഈദ് നമസ്‌കാരം നടക്കുന്നുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷവും നടക്കുമെന്ന് യോഗി ആദിത്യനാഥ്


അണ്ണാ ഹസാരെ ക്യാമ്പയിന്‍ പൂര്‍ണ്ണമായും ആര്‍.എസ്.എസ് സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു. അജിത് ഡൊവല്‍ നേരിട്ടായിരുന്നു അതു നടപ്പാക്കിയത്. കോണ്‍ഗ്രസിനെതിരെ ഒരു വികാരമുണ്ടാക്കാനും അടുത്ത പകരക്കാരന്‍ ആയി മോദിയെ അവതരിപ്പിക്കാനുമായിരുന്നു ആ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം. സാധവി പറയുന്നു.

വാട്‌സാപ്പ്, പോസ്റ്റ് കാര്‍ഡ് ന്യൂസ് പോലെയുള്ള നിരവധി വെബ്‌സൈറ്റുകള്‍ അവര്‍ക്കുണ്ട്. ഏറ്റവും പുതിയത് റൈറ്റ് ലോഗ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ മീഡിയ ആണ്. നിരവധി വ്യാജ പോസ്റ്ററുകളും വാര്‍ത്തകളും ചമച്ച് ഇവയിലൂടെ അവര്‍ പ്രചരിപ്പിക്കും. ഇന്ത്യയിലും വിദേശത്തുമായി കോടിക്കണക്കിനു സന്നദ്ധപ്രവര്‍ത്തകരുള്ള ഈ നെറ്റ് വര്‍ക്കിലൂടെ അതു വൈറലാകും. ഈ ഓണ്‍ലൈന്‍ സംഘം പല വെബ് പോര്‍ട്ടലുകളും ഗ്രൂപ്പുകളും ഒക്കെയായി വികേന്ദ്രീകൃതമായ രീതിയില്‍ ആണു പ്രവര്‍ത്തിക്കുന്നത്. പക്ഷേ എല്ലാവരെയും ഫണ്ട് ചെയ്യുന്നത് ബിജെപി ആണ്. ബി.ജെ.പിയെ അനുകൂലിച്ചും എതിരാളികളെ എതിര്‍ത്തുമുള്ള ട്വീറ്റുകള്‍ക്ക് ഒരു ട്വീറ്റിനു ഇത്രരൂപ എന്ന നിരക്കിലാണു അവര്‍ പണം നല്‍കുന്നത്. അമീര്‍ഖാന്‍, ബര്‍ഖാ ദത്ത്, രാജ്ദീപ് സര്‍ദേശായി.. ഇവരെയൊക്കെ പ്ലാന്‍ ചെയ്തു ബിജെപി ഐടി സെല്‍ ട്വിറ്ററിലും മറ്റും ട്രോള്‍ ചെയ്യുകയായിരുന്നു. സധവി വ്യക്തമാക്കി.


Also look it  നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍


ബിജെപിയ്ക്ക് ഒരു പാര്‍ട്ടി എന്നനിലയില്‍ ആളുകളുടെ മുന്നില്‍ നല്ല പ്രതിച്ഛായ സൂക്ഷിക്കണം. മോദിയ്ക്ക് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ സ്വയം സ്റ്റേറ്റ്‌സ്മാന്‍ ആകണം അതിനുകൂടിയാണ് ഈ സൈബര്‍പ്രചരണങ്ങള്‍. ആര്‍ എസ് സിന്റെ ഏറ്റവും വലിയ ശത്രു ഇടതുപക്ഷമാണ്. അല്‍പ്പം ഇടത്തോട്ട് ചാഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ്സും അവരുടെ ശത്രുവാണെങ്കിലും പ്രഥമശത്രു ഇടതുപക്ഷം തന്നെയാണ്. കാരണം ആര്‍ എസ് എസ് എന്നത് തീവ്രവലതുപക്ഷമാണ്.

കേരളത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നെന്നും നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്നും അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ പശ്ചിമബംഗാളില്‍ ഹിന്ദുക്കളെ ദുര്‍ഗ്ഗാപൂജ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന തരത്തിലാണു പ്രചാരണങ്ങള്‍. ഇതൊന്നും സത്യമാണോ എന്ന് ആരും നോക്കില്ല. ഇപ്പോള്‍ കേരളത്തെക്കുറിച്ചു ഒന്നുമറിയാത്ത എനിക്കു വാട്‌സാപ്പില്‍ ഒരു ഫോര്‍വാര്‍ഡ് കിട്ടുകയാണെന്ന് കരുതുക. ”കേരളത്തില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഹിന്ദുക്കള്‍ ‘ എന്ന ക്യാപ്ഷനും കൂടെ ഒരു ചിത്രവും. ഒറ്റയടിക്ക് ഞാന്‍ വിശ്വസിക്കില്ലേ? സധവി ചോദിക്കുന്നു.

Advertisement