ബാംഗ്ലൂര്‍: ഇന്ത്യയിലെ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ സര്‍വ്വീസ് കമ്പനിയായ ഇന്‍ഫോസിസിന്റെ തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയേറി. നിലവിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ എസ്.ഡി ഷിബുലാല്‍ പുതിയ സി.ഇ.ഒ ആവാനാണ് സാധ്യത.

ഈവര്‍ഷം ഏപ്രിലില്‍ അധികാരകൈമാറ്റം നടക്കാനാണ് സാധ്യത. 1981ല്‍ ഇന്‍ഫോസിസ് സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ് ഷിബുലാല്‍. നിലവില്‍ ക്രിസ് ഗോപാലകൃഷ്ണനാണ് ഇന്‍ഫോസിസ് സി.ഇ.ഒ

2007ല്‍ നന്ദന്‍ നിലേക്കാനിയില്‍ നിന്നുമാണ് ഗോപാലകൃഷ്ണന്‍ സി.ഇ.ഒ പദം കരസ്ഥമാക്കയത്. എന്‍.ആര്‍ നാരായണമൂര്‍ത്തി സ്ഥാനമൊഴിഞ്ഞതിനുശേഷമായിരുന്നു നിലേക്കാനി സി.ഇ.ഒ ആയി ചുമതലയേറ്റത്.