Categories
boby-chemmannur  

തിരക്കഥാകൃത്ത് ടി. ദാമോദരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ വിട്ടില്‍വെച്ചായിരുന്നു അന്ത്യം.

1935 സെപ്റ്റംബര്‍ 15നാണ് ടി. ദാമോദരന്‍ ജനിച്ചത്. നിഴല്‍ എന്ന നാടകമാണ് അദ്ദേഹത്തിന് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. സത്യന്‍ ആയിരുന്നു ഈ നാടകത്തിന്റെ ഉദ്ഘാടകന്‍. സത്യനും ബാബുരാജും ചേര്‍ന്ന് ഹരിഹരനെക്കൊണ്ട് ഈ നാടകം ചലച്ചിത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതുനടന്നില്ലെങ്കിലും ഒരു വര്‍ഷത്തിനകം ഹരിഹരന്റെ ലൗ മാര്യേജ് എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് ടി. ദാമോദരന്‍ ഈ രംഗത്തേക്ക് കടന്നുവന്നു.

ഐ.വി ശശി സംവിധാനം ചെയ്ത ടി. ദാമോദരന്‍ തിരക്കഥയെഴുതിയ പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. അങ്ങാടി, ഈ നാട്, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍ എന്നിവ അദ്ദേഹത്തിന്റെ തൂലികയിലൊരുങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ചിലത് മാത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍, അദൈ്വതം, അഭിമന്യു, കാലാപാനി എന്നിവയുടെ തിരക്കഥയും ടി. ദാമോദരന്റേതാണ്.

ചരിത്ര പശ്ചാതത്‌ലമുള്ള 1921 എന്ന ചലച്ചിത്രത്തിന് ഇദ്ദേഹം എഴുതിയ തിരക്കഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കായികകലാ മത്സരങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന അദ്ദേഹം ബേപ്പൂര്‍ സ്‌കൂളിലെ കായികാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യജയം

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പൂനെ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പൂനെ കേരളത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത്. മത്സരത്തിന്റെ 15 ാം മിനിട്ടില്‍ പൂനെയുടെ  ഡേവിഡ് ട്രെസഗെയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് നടന്ന വാസിയേറിയ മത്സരത്തില്‍ 41 ാം മിനിറ്റിലാണ് കേരളം ഗോള്‍ നേടിയത്. പൂനെയിലെ ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളി താരം സബിത്തും ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയുമാണ് കേരളത്തിന് വേണ്ടി ഗോളുകള്‍ നേടിയത്. ഇതോടെ നാല് മത്സരങ്ങളില്‍ രണ്ട് പരാജയവും ഒരു വിജയവും ഒരു സമനിലയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം.

കോളിവുഡ് കീഴടക്കാന്‍ സംസ്‌കൃതി ഷേണായി

അസിന്‍, അമല പോള്‍, നയന്‍താര, ലക്ഷ്മി മേനോന്‍... തമിഴ്‌നാട്ടില്‍ ഭാഗ്യം തെളിഞ്ഞ മലയാളി നായികമാര്‍ അനവധിയാണ്. ഇക്കൂട്ടത്തിലേക്ക് ചേക്കേറുകയാണ് 'വേഗം' എന്ന ചിത്രത്തില്‍ വിനീത് കുമാറിന്റെ നായികയായെത്തിയ സംസ്‌കൃതി ഷേണായി. നവാഗതനായ സ്റ്റാലിന്‍ സംവിധാനം ചെയ്യുന്ന 'കാട'് എന്ന ചിത്രത്തിലൂടെയാണ് സംസ്‌കൃതി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ ആന്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ  പത്രം ഇടുന്ന പെണ്‍കുട്ടിയായാണ് സംസ്‌കൃതി സ്‌ക്രീനിലെത്തുന്നത്. 'നായകന്റെ നിഴല്‍ ആയി ഒതുങ്ങാത്ത ശക്തമായ നായികാ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സംസ്‌കൃതി അവതരിപ്പിക്കുന്നത്. ജീവിക്കാനായി നിരവധി ജോലികള്‍ ചെയ്യുന്ന ഈ കരുത്തുറ്റ കഥാപാത്രം സംസ്‌കൃതിയുടെ കൈയില്‍ ഭദ്രമാണ്'- സംവിധായകന്‍ പറയുന്നു. 'മൈന' എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ വിദ്ധാര്‍ത്ഥാണ് ചിത്രത്തിലെ നായകന്‍. ദിനം പ്രതി നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയും വനനശീകരണവും പ്രമേയമാക്കി ഒരുക്കുന്ന സിനിമ പൂര്‍ണമായും ധര്‍മ്മപുരിയിലാണ് ചിത്രീകരിക്കുന്നത്. നിര്‍മ്മാതാവ് രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത 'ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ' എന്ന ചിത്രത്തിലൂടെയാണ് സംസ്‌കൃതി വെള്ളിത്തിരയിലെത്തിയത്. കെ.ജി അനില്‍ കുമാര്‍ സംവിധാനം ചെയ്ത 'വേഗം' എന്ന സിനിമയിലെ നായിക വേഷമാണ് താരത്തെ ശ്രദ്ധേയയാക്കിയത്.

ഉത്തര്‍പ്രദേശ് പോലീസിന്റെ കണ്ടെത്തല്‍; മൊബൈല്‍ ഫോണ്‍ ഉപയോഗം ബലാല്‍സംഗത്തിനു കാരണമാകുമത്രെ..!

ലക്‌നൗ: വര്‍ധിച്ചുവരുന്ന ബലാല്‍സംഗങ്ങള്‍ക്ക് വിചിത്രങ്ങളായ കാരണങ്ങള്‍ കണ്ടെത്തി ഉത്തര്‍പ്രദേശ് പോലീസ്. മോബൈല്‍ ഫോണ്‍ ഉപയോഗവും, മോശം ഗാന ചിത്രീകരണങ്ങളും,  പെണ്‍കുട്ടികളുടെ മോശം വസ്ത്രധാരണ രീതിയുമാണ് ബലാല്‍സംഗങ്ങള്‍ വര്‍ധിച്ചു വരുന്നതിന് കാരണമെന്നാണ് ഇവരുടെ കണ്ടെത്തല്‍. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ബലാല്‍സംഗങ്ങളുടെ കാരണങ്ങളന്വേഷിച്ച് വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ഖുരാന നല്‍കിയ അന്വേഷണത്തിനാണ് ഇങ്ങനെ യുക്തിശൂന്യമായ മറുപടികള്‍ ലഭിച്ചത്. മൊറാദബാദ് ജില്ലയിലെ പോലീസിന്റെ നോട്ടത്തില്‍ ടെലിവിഷനും 'വഷളായ' പരസ്യങ്ങളുമാണ് ബലാത്സംഗത്തിന് വഴിവെയ്ക്കുന്നത് എന്നാണ് ഫിറോസാബാദിലെ പോലീസ് പറയുന്നത്. സ്ത്രീകളുടെ വസ്ത്രധാരണ രീതി പുരുഷന്മാരെ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണെന്നാണ് അവരുടെ കണ്ടെത്തല്‍. വിവരാവകാശ പ്രകാരം ഡി.ജി.പി ക്കും 75 ജില്ലകളിലെ പോലീസ് മേധാവികള്‍ക്കും ഖുരാന ചോദ്യങ്ങളയച്ചിരുന്നു. എല്ലാ സ്റ്റേഷനുകളില്‍ നിന്നും ഖുരാനക്ക് കിട്ടിയ മറുപടികള്‍ എല്ലാം ഏകദേശം സമാനമായിരുന്നു. മനോഭാവമല്ല പകരം സാമൂഹത്തിലെ മാറ്റങ്ങളെയാണ് അവര്‍ പഴിക്കുന്നത്. 'വൃത്തികെട്ട' പരസ്യങ്ങളും, പാട്ടുകളും, കൂടാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകുന്നത് പോലും ബലാല്‍സംഗങ്ങളിലേക്ക് നയിക്കുന്നവയാണെന്നാണ് അവര്‍ പറയുന്നത്. ചോദ്യങ്ങളയച്ച 75 ല്‍ 65 പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ഖുരാനക്ക് മറുപടി ലഭിച്ചിരുന്നു.

കിസ് ഓഫ് ലവ്‌: ഫാസിസത്തെ വകവെച്ചുകൊടുക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയില്ല; എസ്.എഫ്.ഐ

തിരുവനന്തപുരം: മനുഷ്യവിരുദ്ധ പ്രത്യയ ശാസ്ത്രത്തെയും സംഘപരിവാര ധിക്കാരത്തെയും ചെറുക്കാന്‍ ഒരു നിമിഷം വൈകികൂടായെന്നും ഫാസിസത്തെ വകവെച്ചുകൊടുക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയില്ല എന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ പത്താംകല്ല്. കിസ് ഓഫ് ലവ്‌ പ്രതിഷേധ സമരത്തെക്കുറിച്ച് ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'പ്രതിഷേധത്തിന്റെ രൂപം, സ്വഭാവം ഇവയേപറ്റി ചര്‍ച്ച നടക്കട്ടെ. എന്നാല്‍ അടിസ്ഥാന പ്രശ്‌നം അതല്ല. നമ്മുടെ ജീവനേയും ജീവിതത്തേയും വേട്ടയാടുന്ന ഫാസിസ്റ്റ് പ്രവണതയെ പ്രതിരോധിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണു പ്രശ്‌നം.' ഷിജു പറഞ്ഞു. ആത്യന്തികമായി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുകയാണ് വേണ്ടത്. യുവമോര്‍ച്ച, ശ്രീരാമസേന ഉള്‍പ്പടെയുള്ള സംഘപരിവാര സംഘടനകള്‍ സദാചാര ഗുണ്ടായിസം നടപ്പാക്കുകയാണ്. മോറല്‍ പോലീസിങ് മനുഷ്യത്വവിരുദ്ധമാണ്. ഫാസിസത്തിന്റെയും താലിബാനിസത്തിന്റെയും പ്രവണതകളെ വച്ചു പൊറുപ്പിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യവിരുദ്ധ പ്രത്യയ ശാസ്ത്രത്തെയും സംഘപരിവാര ധിക്കാരത്തെയും ചെറുക്കാന്‍ ഇനിയും വൈകരുത്. വ്യത്യസ്ത അഭിപ്രായമുള്ളവരെ വേട്ടയാടുന്ന രീതി ഫാസിസത്തിന്റെ ജന്മവാസനയാണ്. അതു വകവെച്ചു കൊടുക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയില്ല; അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുംബന സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.പിയും ഡി.വൈ.എഫ്.വൈ അഖിലേന്ത്യാ പ്രസിഡന്റുമായ എം.ബി രാജേഷ് അനുകൂലമായ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമരത്തെ കുറിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ പത്താംകല്ലിന്റെ ഈ പ്രതികരണം.