എഡിറ്റര്‍
എഡിറ്റര്‍
തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് അന്തരിച്ചു
എഡിറ്റര്‍
Friday 28th September 2012 7:44pm

T A Shahidകോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കുറച്ച് നാളായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത് ടി.എ.റസാഖ് ഷാഹിദിന്റെ സഹോദരനാണ്.

Ads By Google

ഏറെ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ഷാഹിദിന്റെ തൂലികയിലൂടെ അവസാനമായി പുറത്തുവന്ന ചിത്രം കലാഭവന്‍ മണി നായകനായ എം.എല്‍.എ. മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രമാണ്. പുറത്തു വന്ന ചിത്രങ്ങളില്‍ എല്ലാം തന്നെ ഏറെക്കുറെ സാമ്പത്തികമായി വിജയിച്ചിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രം പുറത്തു വരാനിരിക്കെയാണ് ഷാഹിദിന്റെ അപ്രതീക്ഷിത വിയോഗം.

മാമ്പഴക്കാലം, രാജമാണിക്യം, താന്തോന്നി, ബാലേട്ടന്‍, ബസ് കണ്ടക്ടര്‍, നാട്ടുരാജാവ്, പച്ചക്കുതിര തുടങ്ങി 20 ലധികം സിനിമകള്‍ക്ക് ടി.എ.ഷാഹിദ് തിരക്കഥയൊരുക്കിയിട്ടുണ്ട്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. ഭാര്യ: ഷീജ, മക്കള്‍: അഖില, അലിത്.

Advertisement