എഡിറ്റര്‍
എഡിറ്റര്‍
ദൈവം നിര്‍ദ്ദേശിച്ചതുകൊണ്ടാണ് ബലാത്സംഗത്തിന് ശ്രമിച്ചതെന്ന് തിരക്കഥാകൃത്ത്
എഡിറ്റര്‍
Monday 3rd March 2014 11:48am

hashir

കോഴിക്കോട്: ദൈവം നിര്‍ദ്ദേശിച്ചത് കൊണ്ടാണ് താന്‍ ബലാത്സംഗത്തിന് ശ്രമിച്ചതെന്ന് അറസ്റ്റിലായ തിരക്കഥാകൃത്ത് ഷാഹിര്‍ മുഹമ്മദ്.

ഏഴുപാപങ്ങളില്‍ ഒന്ന് ചെയ്യാന്‍ ദൈവം തന്നോട് നിര്‍ദ്ദേശിച്ചു. ദൈവം നിര്‍ദ്ദേശിച്ച ഏഴ് പാപങ്ങളില്‍ ഒന്നാണ് ബലാത്സംഗം. അതുകൊണ്ടാണ് താന്‍ ബലാത്സംഗത്തിന് ശ്രമിച്ചതെന്നാണ് ഷാഹിര്‍ പറഞ്ഞതെന്ന് മരട് എസ്.ഐ എ.ബി വിപിന്‍ പറഞ്ഞു.

അതേസമയം ഹാഷിറിന്റെ  വീട്ടില്‍ നിന്ന് കണ്ടെടുത്ത ലഹരി വസ്തു എന്താണെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. എന്നാല്‍ അമിത ലഹരി ഉപയോഗമാണ് ഹാഷിറിനെ ഈ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

സ്ത്രീയെ അക്രമിക്കാന്‍ ശ്രമിച്ച സമയത്ത് ഹാഷിര്‍ ലഹരി മൂത്ത് അബോധാവസ്ഥയിലായിരുന്നുവെന്നും മുറിയില്‍ നിന്ന് ഗര്‍ഭ നിരോധന ഉറകളും ലേഡീസ് ബാഗുകളും മൂന്ന് പാസ്‌പോര്‍ട്ടും കണ്ടെടുത്തുവെന്നും പോലീസ് പറഞ്ഞു.

ഇതിനിടെ  ഹാഷിറിന്റെ അറ്സ്റ്റ് തന്നെ ഞെട്ടിച്ചുവെന്ന് സംവിധായകന്‍ സമീര്‍ താഹിര്‍ പറഞ്ഞു. ഹാഷിര്‍ നല്ല മനുഷ്യനാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും സമീര്‍ താഹിര്‍ പറഞ്ഞു.

Advertisement