ബസ്സിലെ യാത്രികരുടെ ആക്ടിവിറ്റീസ്ചിലര്‍ വായിക്കുന്നു. ചിലര്‍ പാട്ടുകേള്‍ക്കുന്നു.
ഡ്രൈവര്‍ കുഞ്ഞുക്കുട്ടന്‍ അസ്വസ്ഥനാണ്. മഴ കാരണം റോഡ്‌വ്യൂ കിട്ടുന്നില്ല.
അയാള്‍ ഇടയ്ക്ക് തോര്‍ത്തുകൊണ്ട് ഗ്ലാസ്സ് തുടയ്ക്കുന്നു. എല്‍ദോയും സഹായിക്കുന്നു. ജോ ഇപ്പോള്‍ എതിര്‍വശത്തെ പെട്ടിപ്പുറത്ത്.
പെട്ടെന്ന് സഡന്‍ബ്രേക്ക്.


joe

മൂന്ന്

ബസ്സിനുള്ളില്‍ ജോ സംസാരിക്കാനൊന്നുമില്ലാത്ത അസ്വസ്ഥതയില്‍. തൊട്ടുമുന്നിലെ സീറ്റിലിരിക്കുന്ന ഒരു കുഞ്ഞ് ഉറക്കെ കരയുന്നുണ്ട്.
തൊട്ടടുത്തിരിക്കുന്ന എക്‌സിക്യൂട്ടിവ് ലുക്കുള്ള മധ്യവയസ്‌കനോട് (സേവി) ജോഇതിപ്പോള്‍ നമ്മളെത്ര മണിക്ക് ചെന്നൈയിലെത്തും?
സേവിഅറിയില്ല.
താല്പര്യമില്ലായ്മ മനസ്സിലാക്കി ജോ കൂടുതലൊന്നും പറയുന്നില്ല. എന്നാല്‍ അധികം വൈകാതെ ജോ, സൈഡ്‌സീറ്റിലിരിക്കുന്ന മനോജ് എന്ന യാത്രികനോട്സൈഡ്‌സീറ്റില്‍ ഇങ്ങനെ കാറ്റുംകൊണ്ട് പോകാന്‍ നല്ല രസാല്ലേ?
(മനോജ് ഒന്നു പുഞ്ചിരിക്കുന്നു).
ജോചിരിച്ചോ..പക്ഷേ..ദാ..ആ കൊച്ചെങ്ങാനും ഇപ്പോഴൊന്നു ഛര്‍ദ്ദിച്ചാല്‍ ചിരീംപോകും, ഇരിപ്പിന്റെ രസോം പോകും.
ആ നിമിഷം കുഞ്ഞ് ഛര്‍ദ്ദിക്കുന്നു. മനോജ് ഛര്‍ദ്ദിലില്‍ കുളിക്കുന്നു.
അയാള്‍ ജോയെ നോക്കി ഒന്നു കയ്യോങ്ങിപ്പോകുന്നു.
എല്‍ദോ ആരോ ഇക്കാര്യം  അറിയിച്ചതിനെ തുടര്‍ന്ന് വിസിലൂതി, ബസ്സ് നിര്‍ത്തുന്നു.
ഒരാള്‍ നല്കിയ മിനറല്‍ വാട്ടറുമായി മനോജ് പുറത്തേക്ക്.
ചിലര്‍ ജോയെ രൂക്ഷമായി നോക്കുന്നു.

joe-1

ജോഅതിന് ഞാനെന്തു ചെയ്ത്? ഞാന്‍ കാരണാണോ കൊച്ച് ഛര്‍ദ്ദിച്ചേ?അതിന് വയറ്റില്‍ പിടിക്കാത്ത വല്ലതും തിന്നു കാണും. അത്രന്നെ..
സേവി, ജോയോട് ആവശ്യത്തിനു മാത്രം സംസാരിക്കൂ.
ജോ മിണ്ടാതിരിക്കുന്നു. മനോജ് വന്നു. വീണ്ടും ബസ്സ് ഓടിത്തുടങ്ങി.
ഡിസ്സോള്‍വ് ടു
ബസ്സിലെ യാത്രികരുടെ ആക്ടിവിറ്റീസ്ചിലര്‍ വായിക്കുന്നു. ചിലര്‍ പാട്ടുകേള്‍ക്കുന്നു.
ഡ്രൈവര്‍ കുഞ്ഞുക്കുട്ടന്‍ അസ്വസ്ഥനാണ്. മഴ കാരണം റോഡ്‌വ്യൂ കിട്ടുന്നില്ല.
അയാള്‍ ഇടയ്ക്ക് തോര്‍ത്തുകൊണ്ട് ഗ്ലാസ്സ് തുടയ്ക്കുന്നു. എല്‍ദോയും സഹായിക്കുന്നു. ജോ ഇപ്പോള്‍ എതിര്‍വശത്തെ പെട്ടിപ്പുറത്ത്.
പെട്ടെന്ന് സഡന്‍ബ്രേക്ക്.
യാത്രികര്‍ മുന്നോട്ടു കുതിച്ചു.
കു.കുട്ടന്‍ഇപ്പളൊരു നായിന്റെമോന്‍ വട്ടം ചാടി. ഞാനെന്തു ചെയ്യാനാ. വല്ലതും കാണണ്ടേ..?
ജോ തന്റെ സീറ്റിലേക്ക് നടന്നുകൊണ്ട്അതു ശര്യാ. ഇനിയീ മഴയത്ത് വണ്ടിക്കുവല്ല തകരാറും വന്നാലാ പെട്ടുപോക്വാ. വല്ല ടയറ് പൊട്ട്വോ..
ജോ സീറ്റില്‍ ചെന്നിരിക്കുന്നു.
ആ നിമിഷം ഭീകര ശബ്ദത്തോടെ ബസ്സ് നിന്നു.
എല്‍ദോ ഉറക്കെഅയാളിപ്പോ പറഞ്ഞതു തന്നെ. ടയറ് പൊട്ടി. എല്ലാരുമൊന്ന് എറങ്ങണേ..
ചില യാത്രികര്‍ ജോയുടെ അടുത്തേക്ക് പാഞ്ഞുചെന്ന് താന്‍ കൊറേ നേരായി..
ജോഅതിന് ഞാനെന്ത് ചെയ്ത്..? പൊതുവായിട്ടൊരു തത്വം പറഞ്ഞൂന്നല്ലേള്ളു?
യാത്രികന്‍-താനിനി വലിയ തത്വമൊന്നും പറയണ്ട. അടങ്ങിയിരുന്നോണം..

ജോ (ആത്മഗതം)അഭിപ്രായ സ്വാതന്ത്രേ്യാമില്ലേ?
അതു കേട്ട ഒരു യാത്രികന്‍ തിരിഞ്ഞു നോക്കിയതും ജോ വായ പൂട്ടി.

അടുത്ത പേജില്‍ തുടരുന്നു