എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം സീറ്റിന് ലീഗില്‍ തര്‍ക്കം; സീറ്റില്ലെങ്കില്‍ വയനാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വഹാബ്
എഡിറ്റര്‍
Monday 10th March 2014 12:49pm

vahab--ahammed

കോഴിക്കോട്: മലപ്പുറം സീറ്റിനായി ലീഗില്‍ തര്‍ക്കം. മലപ്പുറത്ത് ഇ.അഹമ്മദ് സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ തനിക്ക് സീറ്റ് നല്‍കണമെന്ന് പി.വി അബ്ദുള്‍ വഹാബ്. എന്നാല്‍ വഹാബിന് സീറ്റ് നല്‍കില്ലെന്ന് നേതൃത്വം അറിയിച്ചു.

ഇതിനെ തുടര്‍ന്ന് വയനാട്ടില്‍ താന്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വഹാബ് അറിയിച്ചു. എന്നാല്‍ വഹാബിന്റെ ഈ തീരുമാനം പാര്‍ട്ടി നേതൃത്വം മുഖവിലക്കെടുത്തിട്ടില്ല.

അതേസമയം ഇ.അഹമ്മദിനെ മത്സരിപ്പിക്കില്ലെന്നാണ് സൂചന. അഹമ്മദിനു പകരം അബ്ദുള്‍സമദ് സമദാനിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നതായും സൂചനയുണ്ട്.

പാര്‍ട്ടി എന്ത് ആവശ്യപ്പെട്ടാലും അംഗീകരിക്കുമെന്ന് സമദാനി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് അഹമ്മദ് പിന്മാറിയിട്ടില്ല.

കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് ആകെ സീറ്റ് വിഭജനം സംബന്ധിച്ച് ലീഗില്‍ ഉടലെടുത്തിരിക്കുന്നത്. തനിക്ക് നേതൃത്വം സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് വഹാബിന്റെ വാദം.

തന്റെ ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്ന് വഹാബ് ലീഗ് സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നിറങ്ങിപ്പോയിട്ടുണ്ട്.

നിലവില്‍ തര്‍ക്ക സീറ്റായ വയനാട്ടില്‍ വഹാബ് ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിലുണ്ടായേക്കാവുന്ന വോട്ട് വിഭജനം യു.ഡി.എഫിന്റെ വിജയസാധ്യതയെ തന്നെ ബാധിക്കും.

Advertisement