Categories

സിഎജി വിമര്‍ശനം അവഗണിച്ച് സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലിന് 4764 കോടി

ഡിഫെന്‍സ് ഡെസ്‌ക്‌

രണ്ടായിരം കോടിരൂപയുടെ അധികബാധ്യത വരുത്തിവച്ച് സിഎജിയുടെ കടുത്തവിമര്‍ശനം ഏറ്റുവാങ്ങിയ സ്‌കോര്‍പീന്‍ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ 4764 കോടിരൂപകൂടെ അനുവദിച്ചു. ഫ്രാന്‍സിന്റെ സഹായത്തോടെ ഇന്ത്യ നിര്‍മ്മിക്കുന്ന മുങ്ങിക്കപ്പലാണ് സ്‌കോര്‍പീന്‍. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2004 ലാണ് ഇന്ത്യ 18,798 കോടി രൂപയ്ക്ക് 6  സ്കൊര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ വാങ്ങിക്കുന്നതിനുള്ള കരാറില്‍ ഫ്രാന്‍സുമായി ഒപ്പ് വച്ചത്. കരാര്‍ പ്രകാരം 2012 c കപ്പലുകള്‍ നാവികസേനയ്ക്കായി പ്രവര്‍ത്തന സജ്ജമാകെണ്ടാതായിരുന്നു .

എനാല്‍ ഇപ്പോഴത്തെ നിലയ്ക്ക്  2018ല്‍ മാത്രമേ നാവിക സേനയ്ക്കായി   സ്കൊര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ കൈമാറാന്‍ സാധിക്കുകയുള്ളൂ. ആദ്യം പ്രഖ്യാപിച്ച 18,798 കോടി രൂപയ്ക്ക് പുറമേ ഇതിനോടകം തന്നെ രണ്ടായിരം കോടി രൂപയുടെ അധിക ബാധ്യത സമ്മാനിച്ചതോടെയായിരുന്നു സിഎജി വിമര്‍ശിച്ചത്. ഇത് മറികടന്നുകൊണ്ടാണ് ഇപ്പോള്‍ പദ്ധതികായി 4764 കോടി രൂപ കൂടി അനുവദിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ചില സാങ്കേതിക തടസങ്ങള്‍ മൂലമാണ് മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തില്‍ ഇത്ര കാല താമസം വന്നത് എന്ന് രാജ്യസഭയില്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. കൂടുതല്‍ കാലതാമസം വരതിര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം സഭയെ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.