Categories

ഇരുചക്രവാഹന വില്‍പ്പനയില്‍ 52% വര്‍ധന

ന്യൂദല്‍ഹി: രാജ്യത്തെ ഇരുചക്രവാഹന വില്‍പ്പന ടോപ് ഗിയറില്‍ കുതിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ ഏഴുമാസങ്ങളില്‍ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 52 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 11,63,127 ഇരുചക്രവാഹനവില്‍പ്പന നടന്നുവെന്ന് ‘ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സ് സൊസൈറ്റി’ യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയം 7,64,643 വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.