എഡിറ്റര്‍
എഡിറ്റര്‍
പെനാല്‍റ്റി പാഴാക്കി റൊണാള്‍ഡിഞ്ഞോ; ഇംഗ്ലണ്ടിന് ചരിത്ര വിജയം
എഡിറ്റര്‍
Thursday 7th February 2013 12:00am

ലണ്ടന്‍: ബ്രസീല്‍-ഇംഗ്ലണ്ട് സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 23 വര്‍ഷത്തിന് ശേഷമാണ് ബ്രസീലിന് മേല്‍ ഇംഗ്ലണ്ട് വിജയം നേടുന്നത്.

19ാം മിനുട്ടില്‍ റൊണാള്‍ഡിഞ്ഞോ പാഴാക്കിയ പെനാല്‍റ്റിയാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് കരുത്തേകിയത്. ഇംഗ്ലണ്ടിന് വേണ്ടി റൂണിയും ഫ്രാങ്ക് ലംപാര്‍ഡും ഓരോ ഗോള്‍ വീതം നേടി.

Ads By Google

ബ്രസീലിന്റെ ഏക ഗോള്‍ ഫ്രെഡിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്.

ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റൊണാള്‍ഡിഞ്ഞോ ടീമില്‍ തിരിച്ചെത്തിയത്. ബ്ര്‌സീലിന്റെ പുതിയ പരിശീലകന്‍ ലൂയിസ് ഫിലിപ്പ് സ്‌കോളാരിയോ ആണ് റൊണാള്‍ഡിഞ്ഞോയ്ക്ക് വീണ്ടും അവസരം നല്‍കിയത്.

റൊണാള്‍ഡിഞ്ഞോയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു സ്‌കോളാരിയോ താരത്തെ വീണ്ടും ടീമിലെടുത്തത്. പാഴാക്കിയ പെനാല്‍റ്റി റൊണാള്‍ഡിഞ്ഞോയ്ക്കും ടീമിനുമുണ്ടാക്കുന്ന തലവേദനയും ചെറുതാവില്ല.

മോശം പ്രകടനത്തെ തുടര്‍ന്ന് 2010 ലെ ഫുട്‌ബോള്‍ ലോകകപ്പിലും റൊണാള്‍ഡിഞ്ഞോയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. 2004, 2005 വര്‍ഷങ്ങളില്‍ ഫിഫയുടെ മികച്ച ഫുട്‌ബോളറായിരുന്ന റൊണാള്‍ഡിഞ്ഞോ കുത്തഴിഞ്ഞ ജീവിതത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ ലോകത്ത് നിന്നും ആരാധകരുടെ മനസ്സില്‍ നിന്നും പുറത്താവുകയായിരുന്നു.

Advertisement