റിയോ ഡി ജനീറോ:  2014 ലെ ഫുട്‌ബോള്‍ ലോക കപ്പിനേക്കുള്ള ബ്രസീലിയന്‍ പരിശീലകനായി ലൂയിസ് ഫിലിപ് സ്‌കോളാരി സ്ഥാനമേറ്റു. സ്വന്തം മണ്ണില്‍ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ രാജ്യത്തെ ആറാമതും കിരീടമണിയിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കോളാരി.

Ads By Google

2002 ലാണ് അവസാനമായി സ്‌കോളാരി ബ്രസീല്‍ കോച്ചിന്റെ കുപ്പായമണിഞ്ഞത്. മാനോ മനീസസിനെ പുറത്താക്കിയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ സ്‌കോളാരിയെ വീണ്ടും പരിശീലകനാക്കിയിരിക്കുന്നത്.

ഏറെ പ്രതീക്ഷകളോടെയാണ് സ്‌കോളാരിയോയെ വീണ്ടും പരീശീലക സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവന്നതെന്നാണ് കോണ്‍ഫെഡറേഷന്‍ പറയുന്നത്. ഒരു രാജ്യത്തിന്റെ പ്രതീക്ഷ മുഴുവന്‍ സ്‌കോളാരിക്ക് പാലിക്കാന്‍ കഴിയുമെന്നും ബ്രസീല്‍ പ്രതീക്ഷിക്കുന്നു.

അഞ്ച് തവണ കിരീടം നേടിയ ഒരു രാജ്യം മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ആവുന്നത് സഹിക്കാന്‍ സാധിക്കുന്നതല്ലെന്നും ബി.എഫ്.സി പറയുന്നു.

1994 ല്‍ ബ്രസീലിനെ ഫുട്‌ബോള്‍ കിരീടമണിയിച്ച കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയെ ടെക്‌നിക്കല്‍ ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പും ബ്രസീലില്‍ വെച്ച് തന്നെയാണ് നടക്കുന്നത്.