എഡിറ്റര്‍
എഡിറ്റര്‍
വിടചൊല്ലാനൊരുങ്ങി ഫാബിയ
എഡിറ്റര്‍
Friday 31st May 2013 4:05pm

scoda-fabia

സ്‌കോഡ ഫാബിയ ഇന്ത്യയിന്‍ വിപണിയോടു വിടപറയാന്‍ ഒരുങ്ങുന്നു. അവശേഷിക്കുന്ന ഫാബിയ കിറ്റുകള്‍ കൂടി അസംബിള്‍ ചെയ്തുതീരുന്നതോടെ സ്‌കോഡ ഹാച്ച്ബാക്കിന്റെ ഉത്പാദനം അവസാനിക്കും.

സ്‌റ്റോക്ക് തീരുംവരെ ഫാബിയ വില്‍പ്പനയ്ക്കുണ്ടാകും. വര്‍ഷാവസാനത്തോടെ ഫാബിയ വിപണിയില്‍ നിന്നു അപ്രത്യക്ഷമാകാനാണ് സാധ്യത.

Ads By Google

2008 ല്‍ വിപണിയിലെത്തിയ ഫാബിയ തുടക്കം മുതല്‍ തന്നെ വില്‍പ്പന നേടുന്നതില്‍ പരാജയപ്പെട്ടു. ഉയര്‍ന്ന വിലയാണ് പ്രധാനമായും ജനത്തെ ഫാബിയയില്‍ നിന്ന് അകറ്റിയത്. ഫോക്‌സ്!വാഗന്‍ പോളോയുടെ വരവും ഫാബിയയ്ക്ക് തിരിച്ചടിയായി.

തുടര്‍ന്ന് പലഘട്ടങ്ങളിലായി കമ്പനി വണ്ടിവിലയില്‍ 40 ശതമാനത്തോളം കുറവുവരുത്തിയെങ്കിലും അതും ഫലം കണ്ടില്ല. ഒന്നര ലക്ഷം രൂപ നഷ്ടം സഹിച്ചാണ് ഓരോ ഫാബിയയും കമ്പനി വില്‍പ്പന നടത്തിയതത്രേ.

201213 സാമ്പത്തിക വര്‍ഷം 3.343 എണ്ണം മാത്രമായിരുന്നു ഫാബിയയുടെ വില്‍പ്പന. കഴിഞ്ഞ മാസം വില്‍പ്പന നടന്നതാവട്ടെ വെറും 115 എണ്ണവും.

എന്തായാലും ഫാബിയ ഉടനെങ്ങും തിരിച്ചുവരവു നടത്തില്ല. ആഗോള വിപണിയില്‍ അടുത്തവര്‍ഷം പുറത്തിറങ്ങുന്ന പുതിയ തലമുറ ഫാബിയയെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യവും കണ്ടറിയണം.

പ്രീമിയം ഹാച്ച് ബാക്കായ സ്‌കോഡ ഫാബിയ ഇന്ത്യയിന്‍ വിപണിയോടു വിടപറയാന്‍ ഒരുങ്ങുന്നു. 2008 ലാണ് ഫാബിയ വിപണിയിലെത്തിയത്.

Autobeatz

 

Advertisement