ശാസ്ത്രം

‘ഈയൊ’ വ്യാഴത്തിന്റെ ഒരു ഉപഗ്രഹമാണ്. കണ്ടുപിടിച്ചതാകട്ടെ സാക്ഷാല്‍ ഗലീലിയോയും. 4 ഉപഗ്രഹങ്ങളാണ് ഗലീലിയോ വ്യാഴത്തില്‍ കണ്ടെത്തിയത്. അതില്‍ വ്യഴത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഉപഗ്രഹമാണ് ഈയൊ. 3,642 കി.മി. അല്ലെങ്കില്‍ 2,263 മൈല്‍ ചുറ്റളവാണ് ഇതിനുള്ളത്. സൗരയൂഥത്തില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ 4-ാം സ്ഥാനക്കാരനാണ് ഈയൊ.

ഇത്തരം വിശേഷണങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. മറ്റൊരു പ്രധാന വിശേഷമാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്.

ഈയൊ എന്നും പുകയുന്ന ഒരു ഗോളമാണ്. ഉള്ളില്‍ നിന്നും ലാവ ഈയൊയുടെ ഉപരിതലത്തിലേക്ക് പൊട്ടിപ്പതഞ്ഞൊഴുകിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ ഈയൊ തിളച്ചുമറിയുന്ന ഒരു തീപ്പന്തമായി ജ്വലിക്കുന്നു.

ഭൂമിയിലുണ്ടാകുന്നതിനേക്കാള്‍ 100 ഇരട്ടി ലാവയാണ് ഓരോ വര്‍ഷവും ഇയൊ പുറത്തുവിടുന്നത്. ഇതിനുകാരണം ഈയൊയുടെ ഉപരിതല പാളിക്കുള്ളില്‍ വളരെ വലിയ ഒരു മാഗ്മ സമുദ്രമുണ്ടാകും എന്ന നിഗമനത്തിലാണ് നാസയുടെ ശാസ്ത്രജ്ഞര്‍. ഈ സമുദ്രത്തിന് 50 കി.മി. ആഴമുണ്ടാകാമെന്നും അവര്‍ പറയുന്നു.