എഡിറ്റര്‍
എഡിറ്റര്‍
‘മിലന്‍ കുന്ദേരയെ വായിച്ച സൗത്ത് ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരന്‍’; ശബരീനാഥിനെയും ദിവ്യയെയും ട്രോളി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Monday 15th May 2017 12:12pm

 

കോഴിക്കോട്: അരുവിക്കര എം.എല്‍എ ശബരീനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത ഈ മാസം ആദ്യമാണ് പുറത്ത് വന്നത്. തിരുവനന്തപുരത്ത് വച്ചാണ് ദിവ്യയെ കാണുന്നതെന്നും തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും സമാനതകള്‍ തോന്നിയെന്നും വിവാഹിതരാകാന്‍ പോവുകയാണെന്നുമുള്ള ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇരുവരുടെയും മറ്റൊരു കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.


Also read ആടിനെ പട്ടിയാക്കരുത്: തന്നെ ആരും തള്ളിപ്പറഞ്ഞിട്ടില്ല: ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ശോഭാ സുരേന്ദ്രന്‍ 


ഫ്രഞ്ച് സാഹിത്യകാരന്‍ മിലന്‍ കുന്ദേരയെ രണ്ട് പേര്‍ക്കും ഇഷ്ടമാണെന്നും കുന്ദേരയെ വായിക്കുന്ന വ്യക്തിയോ എന്നത് അത്ഭുതം ഉണ്ടാക്കിയെന്നതരത്തിലുമുള്ള ഇരുവരുടെയും കമന്റ് പത്ര മാധ്യമത്തില്‍ വന്നതോടെയാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുന്നത്.

‘രണ്ടു പേര്‍ക്കും ഇഷ്ടമാണ് കുന്ദേരയുടെ പുസ്തകങ്ങള്‍. ആദ്യം പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ‘കുന്ദേരയുടെ പുസ്തകങ്ങള്‍ വായിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലുണ്ടോ’ എന്ന്. എന്നായിരുന്നു സബ് കളക്ടറുടെ വാക്കുകള്‍. ശബരിനാഥനനും സമാനമായ വാക്കുകള്‍ പറയുകയുണ്ടായി ‘എനിക്കും ഉണ്ടായിരുന്നു ഈ അത്ഭുതം. ഒരു ഡോക്ടര്‍ സാഹിത്യപുസ്തകം, അതും കുന്ദേരയെപ്പോലെയുള്ളവരുടെ പുസ്തകം വായിക്കുന്നു. ചുരുക്കത്തില്‍ മിലന്‍ കുന്ദേരയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു’ എന്നായിരുന്നു എം.എല്‍.എ പറഞ്ഞത്.

Image may contain: text

 

ഇരുവരും മിലന്‍ കുന്ദേരയുടെ പേരില്‍ അത്ഭുതപ്പെടുവന്നത് കണ്ട സോഷ്യല്‍മീഡിയ വെറുതേയിരുന്നില്ല. എം.എല്‍.എയ്ക്കും സബ് കലക്ടര്‍ക്കും കുന്ദേര ഇത്ര അത്ഭുതമാണെങ്കിലും ഞങ്ങളുടെ നാട്ടിലെ സാധാരണക്കാരനും കൂലിപ്പണിക്കാര്‍ക്കും വരെ സുപരിചിതനാണ് കുന്ദേരയും അദ്ദേഹത്തിന്റെ എഴുത്തുകളുമെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

വിഷയത്തില്‍ പ്രതികരണവുമായെത്തിയെ ദീപക് ശങ്കരനാരായണന്‍ കോണ്‍ഗ്രസ്സുകാരെ മാത്രം കണ്ട് ഐ.എ.എസ് എടുത്താലുള്ള കുഴപ്പമിതാണെന്നാണ് ദിവ്യ. എസ് അയ്യരോടായി പറയുന്നത്. ഞങ്ങളുടെ നാട്ടിലെ സാധാ വായനശാലയിലൊക്കെ ഒന്ന് വരണമെന്നും സിപി.ഐ.എമ്മിന്റെയും ഡി.വൈ.എഫ്.ഐ യുടെയുമൊക്കെ ലോക്കല്‍ നേതാക്കന്മാരുവരെ മാര്‍ക്കേസും കുന്ദേരയുമൊക്കെ അരയില്‍ ചേറ്റുകത്തിയും വച്ച് തെങ്ങ് ചെത്താന്‍ പോയിട്ട് വരുന്ന വഴിക്കോ ടൂട്ടോറിയലില്‍ ക്ലാസ് കഴിഞ്ഞൊ കണ്‍സ്ട്രക്ഷന്‍ ജോലി കഴിഞ്ഞോ ഒക്കെ ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാമെന്നും അദ്ദേഹം പറയുന്നു.


Dont miss യുവാവിനെ ജീപ്പിനു മുമ്പില്‍ കെട്ടിയിട്ട സൈനികന് ക്ലീന്‍ ചിറ്റ്; ലഭിച്ചത് അഭിനന്ദനം; മനശക്തി അപാരമെന്നും സൈന്യത്തിന്റെ അന്വേഷണ സംഘം 


സി.പി.ഐ നേതാക്കളും പുസ്തകമൊക്കെ വായിക്കുമെന്നും പക്ഷേ അവരെ അങ്ങനെ വായനശാലയിലും പൊതുസ്ഥലത്തും ഒന്നും തെരഞ്ഞെടുപ്പ് സമയമല്ലെങ്കില്‍ കാണില്ലെന്നേയുള്ളൂവെന്നും ദീപക് പറഞ്ഞ് വയ്ക്കുന്നു. ദീപകിന്റെ പോസ്റ്റിന് കീഴില്‍ രസകരമായ കമന്റുകളുമായും നിരവധിപ്പേര്‍ എത്തിയിട്ടുണ്ട്.

 

‘മറ്റേ സൗത്ത് ഇന്ത്യേലെ ഇംഗ്ലീഷ് പറയുന്ന നടന് ശേഷം രണ്ടാമത്തേത് ഇതാണ്…’ എന്നായിരുന്നു മന്‍സൂര്‍ പാറമല്ലിന്റെ കമന്റ്.

‘മിലന്‍ കുന്ദേരയെ വായിക്കുന്ന അപൂര്‍വ്വം മലയാളി രാഷ്ടീയക്കാരന് വേണ്ടിയുള്ള അന്വേഷണത്തിനൊടുവിലാണ് ദിവ്യ എസ് നായരെന്നെ ഐ.എ.എസ്‌കാരി ശബരീനാഥനില്‍ എത്തുന്നത് എന്ന് കേട്ടു. പണ്ടൊരാള്‍ ഇംഗ്‌ളീഷ് സംസാരിക്കുന്ന നടനെ തപ്പി ഇറങ്ങിയതും മലയാളത്തിന്റെ യുവകോമളനെ തപ്പിപിടിച്ചതും ചരിത്രത്തിലുണ്ട്.

ദിവ്യ കുന്ദേരയെ വായിക്കുന്നത് സന്തോഷം, പക്ഷെ മറ്റൊരു പുസ്തകം അവര്‍ വായിക്കണമെന്ന് ആഗ്രഹമുണ്ട് വായിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കേട്ടാല്‍ മതി കാഥികന്‍ സാംബശിവന്‍ മനോഹരമായി കഥ പറഞ്ഞിട്ടുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘യന്ത്രം.” വലിയ വലിയ ഗമണ്ടന്‍ ഭാഷയോ സംഭവങ്ങളോ ഒന്നുമില്ല. ലളിതമായി ഒരു ബ്രൂറോക്രസിയുടെ കഥ , IAS , IPS കഥ.

ഇംഗ്ലീഷ് അറിയുന്നവര്‍, മിലന്‍ കുന്ദേരയെ വായിക്കുന്നവര്‍ അങ്ങെനെ വിവാഹപരസ്യങ്ങള്‍ നീളുകയാണ്. ഇനിയപ്പോള്‍ ഗോമൂത്ര ശാസ്ത്രഗവേഷകരെ കൂടി അന്വേഷിച്ചാരെങ്കിലും വന്നാല്‍ മറ്റ് ചിലര്‍ക്കതൊരു ആഘോഷമായേനെ.’ എന്നാണ് സയ്യീദ് എബിയുടെ കമന്റ്.

കുന്ദേരയെ വായിക്കുന്ന രാഷ്ട്രീയ നേതാവോ എന്ന സംശയത്തിന് സംവിധായകന്‍ ഡോ. ബിജുവും മറുപടിയായെത്തിയിട്ടുണ്ട്.
‘മിലന്‍ കുന്ദേരയെ മാത്രമല്ല ലോക സാഹിത്യം ഒട്ടേറെ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുള്ള, ചെയ്തു കൊണ്ടിരിക്കുന്ന ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ഇടത് പക്ഷത്തുണ്ട് അന്നും ഇന്നും എന്നും. (ചുരുക്കം ചിലര്‍ വലത് പക്ഷത്തുമുണ്ട്). അതറിയാതെ മിലന്‍ കുന്ദേ രയെ വായിക്കുന്നവര്‍ കേരള രാഷ്ട്രീയത്തിലുണ്ടോ എന്ന് അത്ഭുതം കൂറുന്നവര്‍ കണ്ണ് തുറന്ന് കേരള രാഷ്ട്രീയത്തിലെ പ്രേത്യേകിച്ച് ഇടത് പക്ഷ രാഷ്ട്രീയ നേതാക്കളെയും അവരുടെ വായനാ ലോകത്തെയും ഒന്നറിയാന്‍ ശ്രമിക്കുന്നത് ഇത്തരം കാര്യങ്ങളിലെ അറിവില്ലായ്മ മറികടക്കാന്‍ സഹായിക്കും’ എന്നാണ് ഡോ ബിജു പറയുന്നത്.


You must read this ‘എന്റെ നന്മയ്ക്ക് വിലയിടാനാവില്ല’; കളഞ്ഞു കിട്ടിയ 40പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും ഉടമസ്ഥനെ ഏല്‍പ്പിച്ച് ബംഗാളി യുവാവ്


ശബരീനാഥ് മിലന്‍ കുന്ദേരയെ വായിക്കുന്ന ഡോക്ടര്‍മാരുണ്ടോ എന്ന സംശയം ചോദിച്ചതിനും ബിജു പോസ്റ്റിലൂടെ മറുപടി പറയുന്നുണ്ട്. ‘അതേ പോലെ മിലന്‍ കുന്ദേരയെ ഒക്കെ വായിക്കുന്ന ഡോക്ടര്‍മാരുണ്ടോ എന്ന് അത്ഭുതം കൂറുന്നവര്‍ കുറഞ്ഞ പക്ഷം ഒന്നോര്‍ക്കുക നല്ല വായനാശീലമുള്ള മലയാളികള്‍ നിരവധിയുണ്ട്. വിവിധ തൊഴില്‍ ചെയ്യുന്നവര്‍. വിവിധ ജീവിത പരിസരങ്ങളിലുള്ളവര്‍. അക്കൂട്ടത്തില്‍ ധാരാളം വായിക്കുന്ന നിരവധി ഡോക്ടര്‍മാരും ഉണ്ട്.’

അതിനെപ്പറ്റി നിങ്ങള്‍ക്ക് വലിയ ബോധമില്ലാത്തത് കൊണ്ടാണ് മിലന്‍ കുന്ദേരയെ ഒക്കെ വായിക്കുന്ന ഡോക്ടര്‍മാര്‍ ഉണ്ടോ എന്ന് നിങ്ങളുടെ മാളത്തിനുള്ളില്‍ ഇരുന്ന് പുറം ലോകം നോക്കി കാണാതെ കേവലമായി അത്ഭുതപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നത്. സാരമില്ല പുറത്തിറങ്ങി കുറെ ആളുകളെ കണ്ടാല്‍ , അവരുമായി സംസാരിച്ചാല്‍ ഈ ധാരണകള്‍ ഒക്കെ താനേ മാറിക്കൊള്ളും.(അല്ലെങ്കില്‍ ഇപ്പോഴും നാട്ടിന്‍ പുറങ്ങളിലെ ചില വായന ശാലകളിലേക്ക് വൈകുന്നേരം വന്നാല്‍ മതി.)’യെന്നും ബിജു ശബരീനാഥിനോടായി പറയുന്നു.

 

കുന്ദേരയെ വായിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ പരസ്പരം മനസിലാക്കാന്‍ കഴിഞ്ഞെന്നും മിലന്‍ കുന്ദേരയ്ക്ക് നന്ദിയും അര്‍പ്പിച്ച ശബരീനാഥിനെ പരിഹസിച്ച് കൊണ്ടായിരുന്നു റോഷന്‍ പി.എമ്മിന്റെ പോസ്റ്റ്. മിലന്‍ കുന്ദേരയെ വായിച്ചിട്ടുള്ള യുവാവ് മിലന്‍ കുന്ദേരയെ വായിച്ചിട്ടുള്ള യുവതികളില്‍ നിന്നും വിവാഹലോചനകള്‍ ക്ഷണിക്കുന്നു എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ പറയുന്നത്.
‘മൂലം നക്ഷത്രത്തില്‍ ജനിച്ച മിലന്‍ കുന്ദേര വായിച്ചിട്ടുള്ള 42 വയസ്സുള്ള യുവാവിനു, 20 വയസ്സില്‍ താഴെയുള്ള ഉന്നതകുലജാതരായ വെളുത്തു തുടുത്തു പൊക്കമുള്ള മിലന്‍ കുന്ദേര വായിച്ചിട്ടുള്ള യുവതികളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Dentistകള്‍ക്ക് മുന്‍ഗണന’ അദ്ദേഹം പറയുന്നു.

 

വിഷയത്തില്‍ പ്രതികരിച്ച ദി ഹിന്ദു ലേഖകന്‍ കെ. എ ഷാജി ‘മിലാന്‍ കുന്ദേര എന്നല്ലേ പറഞ്ഞുള്ളൂ.. അള്‍ത്തൂസര്‍, ദെറീത, ലക്കാന്‍ എന്നൊന്നും പറഞ്ഞില്ലല്ലോ….എഡ്വേര്‍ഡ് സെയ്ദ് എന്നും പറഞ്ഞില്ല. ഗുന്തര്‍ ഗ്രാസ്സ് ആയിരുന്നു സ്‌റ്റൈലെന്നും പറയുന്നു.’

 

Advertisement