എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ അമേരിക്കന്‍ പ്രസിഡന്റാവാം, എങ്കില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാമല്ലോ’ ട്രംപിന്റെ പരിഹാസത്തിന് അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ നല്‍കിയ മറുപടി
എഡിറ്റര്‍
Sunday 5th February 2017 4:14pm

trump2

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം തീന്‍മേശയില്‍ ഇടിച്ചു പൊളിക്കണമെന്ന് ഹോളിവുഡ് നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍. മെന്‍സ് ജേണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ട്രംപ് അവതരിപ്പിച്ചിരുന്ന ദ സെലബ്രിറ്റീസ് അപ്രന്റീസ് എന്ന പരിപാടി ഇപ്പോള്‍ അവതരിപ്പിക്കുന്നത് ഷ്വാസ്‌നെഗറാണ്. അവതാരകന്‍ മാറിയതോടെ പരിപാടിയുടെ റേറ്റിങ് കുറഞ്ഞെന്ന വാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അര്‍ണോള്‍ഡിന്റെ പരിഹാസം.

‘ഒരു യോഗം ചേര്‍ന്ന് തിരിച്ച് ന്യൂയോര്‍ക്കിലേക്കു പോകുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. എന്നിട്ട് നമുക്കദ്ദേഹത്തിന്റെ മുഖം മേശയിലടിക്കണം.’ അര്‍ണോള്‍ഡ് പറഞ്ഞു.


Must Read: മോദി സര്‍ക്കാറിന് ഏറെ തിരിച്ചടിയായ വിധി പുറപ്പെടുവിച്ച മലയാളി ജഡ്ജിയുടെ പേര് സുപ്രീം കോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത് വിവാദമാകുന്നു 


‘ കാലിഫോര്‍ണിയ ഗവര്‍ണറായി അര്‍ണോള്‍ഡ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അതിലും മോശമാണ് ഈ പരിപാടിയിലും. അദ്ദേഹം കഠിനമായി പരിശ്രമിക്കുകയെങ്കിലും ചെയ്‌തെങ്കില്‍..’ എന്ന് ട്വീറ്റു ചെയ്തുകൊണ്ടാണ് ട്രംപ് അര്‍ണോള്‍ഡിനെ പരിഹസിച്ചത്.

‘പരിപാടി മോശമാണെങ്കില്‍ നമ്മുടെ ജോലികള്‍ പരസ്പരം വെച്ചുമാറാം. നിങ്ങള്‍ ടി.വി ഷോ തുടര്‍ന്നോളൂ. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റാവാം. എങ്കില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ കിടന്നുറങ്ങാന്‍ സാധിക്കും’ എന്നായിരുന്നു അര്‍ണോള്‍ഡിന്റെ മറുപടി.

Advertisement