ലണ്ടന്‍: തിരിച്ചു വരവിനു ശേഷം ട്രാക്കില്‍ കഠിനമായ മത്സരങ്ങള്‍ നേരിട്ട മൈക്കല്‍ ഷൂമാക്കര്‍ തന്നെയാണ് ഈ വര്‍ഷത്തെ മികച്ച കാറോട്ടക്കാരന്‍. മെഴ്‌സിഡസ് ജിപി ടീമിന്റെ അവലോകനത്തിലാണ് പോയ വര്‍ഷത്തെ മികച്ച കാറോട്ടക്കാരനായി അത്ഭുത താരം ഷൂമാക്കര്‍ മുന്നിട്ടു നിന്നത്.

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഏഴു തവണ ലോക ചാംപ്യനായിട്ടുണ്ട് മെക്കല്‍ ഷൂമാക്കര്‍.

ട്രാക്കിനു പുറത്തും ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമയാണ് ഷൂമാക്കര്‍. യുനെസ്‌കോയുടെ സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുള്ള വിഭാഗത്തിന്റെ അംബാസിഡറാണ് അദ്ദേഹം. ലോകത്താകമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിക്കുന്നുണ്ട് ഷൂമാക്കര്‍.

Malayalam News

Kerala News in English