എഡിറ്റര്‍
എഡിറ്റര്‍
എല്ലാ സ്‌കൂളുകളിലും ആറ് മാസത്തിനകം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: സുപ്രീം കോടതി
എഡിറ്റര്‍
Wednesday 3rd October 2012 2:01pm

ന്യൂദല്‍ഹി:രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും ആറ് മാസത്തിനകം കുടിവെള്ളവും ടോയ്‌ലറ്റും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Ads By Google

സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഉത്തരവ് ബാധകമാണ്. കുടിവെള്ളത്തിനും ടോയ്‌ലറ്റിനുമുള്ള സ്ഥിരം സംവിധാനമാണ് ഏര്‍പ്പെടുത്തേണ്ടത്.

ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഗൗരവമായി കാണുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കോടതിയെ സമീപിക്കാനും ഹരജിക്കാര്‍ക്ക് കോടതി അനുമതി നല്‍കി.

സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദ്ദേശം.

ചില സ്ഥലങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളെ സ്‌കൂളില്‍ വിടാന്‍ മടിക്കുന്ന സ്ഥിതിപോലുമുണ്ടെന്ന് കോടതി വിലയിരുത്തി.

അടിസ്ഥാന സൗകര്യം ഏര്‍പെടുത്താതിരിക്കുന്നതിലൂടെ ഭരണഘടന അനുശാസിക്കുന്ന നിര്‍ബന്ധ വിദ്യഭ്യാസമെന്ന കുട്ടികളുടെ അവകാശം നിഷേധിക്കുകയാണെന്നും കോടതി പറഞ്ഞു

Advertisement