എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിന് കിരീടം
എഡിറ്റര്‍
Saturday 25th January 2014 4:41pm

kalolsavam

പാലക്കാട്: കൗമാര കലാമേളയുടെ കലാശത്തില്‍ ആതിഥേയരായ പാലക്കാടിനെ അവസാന നിമിഷം വരെ തുടര്‍ന്ന പോരാട്ടത്തില്‍ പരാജയപ്പെടുത്തി കോഴിക്കോടിന് സുര്‍ണ്ണ കിരീടത്തിന്റെ തിളക്കം.

തുടര്‍ച്ചയായ എട്ടാമത്തെ തവണയാണ് കോഴിക്കോട് സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടുന്നത്.

ഒന്നോ രണ്ടോ പോയിന്റുകള്‍ മാത്രം വ്യത്യാസം നില്‍ക്കേ അപ്പീല്‍ മത്സരങ്ങളുടെ വിധി കൂടി പുറത്തു വന്നതോടെയാണ് കോഴിക്കോട് വിജയം കണ്ടത്.

926 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 920 പോയിന്റുമായി പാലക്കാട് തൊട്ടു പുറകില്‍ രണ്ടാം സ്ഥാനത്തെത്തി.

മൂന്നാം സ്ഥാനത്ത് തൃശൂരെത്തി. അടുത്ത കലോത്സവം എറണാകുളത്തു വച്ചായിരിക്കും നടക്കുക. വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് 55ാമത് കലോത്സവ വേദിയെ കുറിച്ച് തീരുമാനമായത്.

Advertisement