തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളില്‍ പോലീസ് തലയെണ്ണൂന്നത് അപ്രായോഗികമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ വിദ്യാഭ്യാസ ചട്ടം അനുസരിച്ച് പോലീസ് ഇത് ചെയ്യുന്നത് പ്രായോഗികമല്ല. സര്‍ക്കാറിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ പോലിസ് നടത്തണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഓരോ സ്‌കൂളുകളില്‍ പോലീസ് കയറി പരിശോധന നടത്തണമെന്നും ഇതില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെടരുതെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായര്‍, കെ സുരേന്ദ്രമോഹന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

തളിക്കുളം എസ്.എന്‍.പി യു.പി സ്‌കൂള്‍ മാനേജ്‌മെന്റ് സമര്‍പ്പിച്ച അപ്പീലിലായിരുന്നു കോടതി ഉത്തരവ്.