എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് വിദ്യാര്‍ത്ഥിനികളെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് അധ്യാപകനെ സ്ത്രീകള്‍ പിടിച്ചുകെട്ടി ചെരുപ്പൂരി അടിച്ചു; വീഡിയോ
എഡിറ്റര്‍
Thursday 30th March 2017 4:29pm


ഭുവനേശ്വര്‍: മൂന്ന് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച്
അധ്യാപകനെ സ്ത്രീകള്‍ ചെരുപ്പൂരി അടിച്ചു. ഒഡീഷയിലെ ഭൂവനേശ്വറിനടുത്ത മരക്കാണ്ടി പ്രൈമറി സ്‌കൂള്‍ അധ്യാപകനെയാണ് ഗ്രാമത്തിലെ സ്ത്രീകള്‍ പിടിച്ച് കെട്ടി മര്‍ദ്ദിച്ചത്.


Also read പാര്‍വതീ.. അവാര്‍ഡ് വാങ്ങാന്‍ റെഡിയായിക്കോ..;മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതോര്‍ത്ത് അഭിമാനം: ജയസൂര്യ


വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് ഇന്നലെയായിരുന്നു ഗ്രാമത്തിലെ സ്ത്രീകള്‍ ദുര്‍ഗ ചരണ്‍ ഗിരി എന്ന അധ്യാപകനെ പൊതു നിരത്തില്‍ കൈകാര്യം ചെയ്തത്.


Dont miss എന്‍.സി.പിക്ക് പുതിയ മന്ത്രിയെ തീരുമാനിക്കുകയോ സ്ഥാനം ഒഴിച്ചിടുകയോ ചെയ്യാം: യെച്ചൂരി 


മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അധ്യാപകന്റെ രണ്ടും കൈയ്യും പിടിച്ച് റോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത വരികയായിരുന്നു. ചെരുപ്പ് ഊരി തല്ലുകയും വടിയുപയോഗിച്ച് കുത്തുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

 

 

സ്ത്രീകള്‍ തടഞ്ഞുവെച്ച അധ്യാപകനെ പിന്നീട് പൊലീസ് എത്തിയാണ് സംഭവസ്ഥലത്ത് നിന്ന് മോചിപ്പിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisement