ആലപ്പുഴ: ആലപ്പുഴയില്‍ സ്‌കൂളിനു സമീപം കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയില്‍ വിദ്യാര്‍ഥിയുടെമൃതദേഹം കണ്ടെത്തി. മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ലിജിന്‍ മാത്യു(14)വിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ കണ്ടെത്തിയത്. പത്തനംതിട്ട ചാത്തങ്കരി വര്‍ഗീസ് മാത്യുവിന്റെ മകനാണ് കൊല്ലപ്പെട്ടത്.

ഈ വിദ്യാര്‍ഥിയെ ഇന്നലെ രാവിലെ 9 മുതല്‍ വീട്ടില്‍ നിന്ന് കാണാതായിരുന്നു. വീട്ടുകാര്‍ രാമങ്കരി പോലീസില്‍ പരാതി നല്‍കിയിരുന്നു. പത്താംക്ലാസുകാര്‍ക്ക് സ്‌കൂളില്‍ ഇന്നലെയാണ് ക്ലാസ് തുടങ്ങിയത്. എന്നാല്‍ ലിജന്‍ ക്ലാസില്‍ എത്തിയിരുന്നില്ല. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

രാത്രി 11..15ഓടെ ബന്ധുക്കള്‍ സ്‌കൂളില്‍ നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന്റെ തെക്കേയറ്റത്തെ ഇടനാഴിയില്‍ കഴുത്തില്‍ മാരകമായ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തല വേര്‍പെട്ടിട്ടില്ല. കണ്ണുകള്‍ രണ്ടും പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

Malayalam news

Kerala news in English