തിരുവനന്തപുരം: നവംബര്‍ 20 ശനിയാഴ്ച സ്‌ക്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ഡി.പി.ഐ മുഹമ്മദ് ഹനീഷ് അറിയിച്ചു. ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
വോട്ടര്‍ പട്ടിക പുതുക്കല്‍ ശനിയാഴ്ചയായതിനാല്‍ സ്‌ക്കൂളുകളില്‍ പേര് ചേര്‍ക്കുന്നതിനുള്ള ബൂത്തുകള്‍ ക്രമീകരിച്ചതിനാലാണ് അവധി പ്രഖ്യാപിച്ചത്.