എഡിറ്റര്‍
എഡിറ്റര്‍
ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം
എഡിറ്റര്‍
Wednesday 30th January 2013 4:59pm

ഇറ്റാവ: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് ആദ്യ ദേശീയ റെക്കോര്‍ഡ്. പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു ചിത്രയാണ് ദേശീയ റെക്കോര്‍ഡോടെ കേരളത്തിന് മൂന്നാമത്തെ സ്വര്‍ണം സമ്മാനിച്ചത്.

Ads By Google

1998 ല്‍ മണിപ്പൂരിലെ രാധാമണിദേവി സ്ഥാപിച്ച റെക്കോര്‍ഡാണ് ചിത്ര തിരുത്തിയത്. ഇതേ മീറ്ററില്‍ കെ.കെ. വിദ്യ് വെങ്കലം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ചിത്ര ഇന്നലെ സ്വര്‍ണവും ഇതേ വിഭാഗത്തില്‍ തന്നെ കേരളത്തിന്റെ കെ.കെ വിദ്യ വെങ്കലവും സ്വന്തമാക്കിയിരുന്നു.

22 പോയിന്റുമായി കേരളമാണ് മീറ്റില്‍ ഒന്നാമത്. 20 പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തുണ്ട്. തുടര്‍ച്ചയായ 16ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ട്രാക്കില്‍ ഇറങ്ങിയിരിക്കുന്നത്.

93 ഇനങ്ങളിലായി 2324 കുട്ടികളാണ് മേളയില്‍ മാറ്റ് ഉരക്കുന്നത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മേളയിലെ ആദ്യ സ്വര്‍ണ്ണമെന്ന നേട്ടം ഛത്തീസ്ഖട്ടിന്റെ വിമലാപട്ടേലിനാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് വിമല സ്വര്‍ണ്ണം  നേടിയത്.

Advertisement