എഡിറ്റര്‍
എഡിറ്റര്‍
ദേശീയ സ്‌കൂള്‍ കായികമേള: ചിത്രയ്ക്ക് ട്രിപ്പിള്‍
എഡിറ്റര്‍
Saturday 11th January 2014 11:44am

p.u-chithra

റാഞ്ചി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ പിയു ചിത്രക്ക് ട്രിപ്പിള്‍.

സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഒന്നാമതെത്തിയാണ് ചിത്ര തന്റെ അവസാന സ്‌കൂള്‍ മീറ്റ് അവിസ്മരണീയമാക്കിയത്.

മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ്ണമാണ് ചിത്രയുടേത്. നേരത്തെ 1500 മീറ്ററിലും 3000 മീറ്ററിലുമാണ് ചിത്ര സ്വര്‍ണ്ണം നേടിയത്.

ചിത്രയ്ക്ക് ഇന്ന് തന്നെ ക്രോസ് കണ്‍ട്രിയിലും മത്സരമുണ്ട്. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ചിത്ര.

രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കേരളത്തിന്റെ പി.ആര്‍ രാഹുല്‍ വെള്ളി നേടിയിരുന്നു. ജെ.സതീഷിനാണ് വെങ്കലം.

Advertisement