കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെ ഊട്ടുപുരയില്‍ സംഘര്‍ഷം. ചോറ് തീര്‍ന്നതിനെച്ചൊല്ലിയാണ് സംഘര്‍ഷമുടലെടുത്തത്. മോഡല്‍ സ്‌കൂളിലെയും ടാഗോര്‍ഹാളിലെയും ഊട്ടുപുരയിലാണ് സംഘര്‍ഷമുണ്ടായത്.

സാധാരണ മൂന്ന് മണിവരെ ഉച്ചയൂണ് നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രണ്ട് മണിയായപ്പോഴേക്കും ഊണ്‍ കഴിഞ്ഞതായി ഊട്ടുപുരയില്‍ നിന്ന് അറിയിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സ്ഥലത്തെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരെ വളണ്ടിയര്‍മാര്‍ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.