കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലാം തവണയും കോഴിക്കോട് കിരീടമുറപ്പിച്ചു. 164 മത്സരങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 726 പോയിന്റുമായി കോഴിക്കോട് ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ഇപ്പോള്‍ മത്സരം നടക്കുന്നത്. കണ്ണൂരും തൃശൂരും തമ്മില്‍. കണ്ണൂരിന് 669 പോയിന്റും തൃശൂരിന് 664 പോയിന്റുമാണുള്ളത്. 13 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്.

2007 മുതല്‍ തുടര്‍ച്ചയായി കോഴിക്കോടാണ് കലോത്സവ കിരീടം ചൂടുന്നത്. 1959ല്‍ ചിറ്റൂരിലാണ് ആദ്യമായി കോഴിക്കോട് കലാകിരീടം ചൂടിയത്. കോഴിക്കോട് ജില്ലക്ക് വേണ്ടി സില്‍വര്‍ഹില്‍സും ആഗ്ലോ ഇന്ത്യന്‍സ് സ്‌കൂളുമാണ് കൂടുതല്‍ പോയിന്റ് നേടിയത്. ഇരു സ്‌കൂളും കൂടി 276 പോയിന്റ നേടി.