എഡിറ്റര്‍
എഡിറ്റര്‍
താലിബാനെതിരെ ബ്ലോഗെഴുതിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം
എഡിറ്റര്‍
Wednesday 10th October 2012 9:37am

പാക്കിസ്ഥാന്‍: താലിബാനെതിരെ ബ്ലോഗെഴുതിയ 14 കാരിക്ക് നേരെ താലിബാന്‍ ആക്രമണം. പാക്കിസ്ഥാന്‍ സ്വദേശിയായ മലാല യൂസുഫ്‌സയ് എന്ന പതിനാല്കാരിക്ക് നേരെയാണ് താലിബാന്‍ ആയുധധാരി നിറയൊഴിച്ചത്.

പാക്കിസ്ഥാനിലെ പ്രമുഖ ആക്ടിവിസ്റ്റുകളില്‍ ഒരാളാണ് മലാല. കഴിഞ്ഞ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രണ്‍സ് പീസ് പ്രൈസിന് പാക്കിസ്ഥാന്‍ നാമനിര്‍ദേശം ചെയ്തത് മലാലയെയാരുന്നു.

Ads By Google

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതാണ് താലിബാനെ പ്രകോപിതരാക്കിയത്. ആക്രണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാന്‍ മലാലയുടെ പ്രവര്‍ത്തിയെ ‘അശ്ലീലം’ എന്നാണ് അഭിസംബോധന ചെയ്തത്.

‘ വഷളത്തരത്തിന്റെ പുതിയ അധ്യായമാണിത്. ഈ അധ്യായം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റടുക്കുന്നു.’ ആക്രമണത്തിന് ശേഷം താലിബാന്‍ വാക്താവ് അഹ്‌സനുള്ള അഹ്‌സന്‍ പറഞ്ഞു.

മലാലയുടെ സാമൂഹ്യപ്രവര്‍ത്തനത്തിനെതിരെ മുമ്പും താലിബാനില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു മലാലയ്ക്ക് നേരെ ആക്രമണമുണ്ടായത്.

സ്‌കൂള്‍ ബസ് തടഞ്ഞ ആയുധധാരി ബസ്സില്‍ കയറി ആരാണ് മലാല എന്ന് ചോദിച്ചപ്പോള്‍ അടുത്തിരുന്ന കുട്ടി മലാലയെ ചൂണ്ടിക്കാണിച്ചപ്പോള്‍ മലാല അത് നിഷേധിച്ചു. തുടര്‍ന്ന് ഇയാള്‍ രണ്ട് പേര്‍ക്ക് നേരെയും വെടിവെക്കുകയായിരുന്നു. വെടിയേറ്റ രണ്ടാമത്തെ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

തലയ്ക്കും കഴുത്തിനുമാണ് മലാലയ്ക്ക് വെടിയേറ്റത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisement